‘ബതല'; അറബ് വനിതകള്‍ക്കായി പ്രത്യേക യു ട്യൂബ് ചാനല്‍

വിദ്യാഭ്യാസം, ജീവിതരീതി, സാമൂഹിക കാര്യങ്ങള്‍, യാത്ര തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ബതല

റിയാദ്: ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് വെബ് സൈറ്റായ യൂ ട്യൂബ് അറബ് വനിതകള്‍ക്കായി പ്രത്യേക യുട്യൂബ് ചാനല്‍ ആരംഭിച്ചു. ‘ബതല’ എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് യൂ ട്യൂബ് അധികൃതര്‍ അറിയിച്ചു.

ബത്‌ല ചാനലില്‍ അറബ് വനിതകളുടെ ആയരത്തിലധികം വിഷയങ്ങളിലുളള വീഡിയോ ലഭ്യമാണ്. വിദ്യാഭ്യാസം, ജീവിതരീതി, സാമൂഹിക കാര്യങ്ങള്‍, യാത്ര തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


അറബ് വനിതകളുടെ സര്‍ഗ്ഗശേഷി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുളള ജനറല്‍ പ്ലാറ്റ്‌ഫോമായിരിക്കും ബതല എന്ന് യൂ ട്യൂബ് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കന്‍ മേധാവി ദിയന ബദര്‍ പറഞ്ഞു.

യൂ ട്യൂബില്‍ എങ്ങനെയാണ് ഒരു ചാനല്‍ തുടങ്ങേണ്ടത് എന്ന് വനിതകളെ പഠിപ്പിക്കുന്നതിന് ശില്പശാലകള്‍ സംഘടിപ്പിക്കും. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും എഡിറ്റ് ചെയ്യുന്നതിനും മറ്റുളളവരെ ആകര്‍ഷിക്കുന്ന സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിലും പരിശീലനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.