പോർച്ചുഗൽ മുൻ പ്രധാനമന്ത്രി പുതിയ യുഎന്‍ സെക്രട്ടറി ജനറല്‍

പോർച്ചുഗൽ മുൻ പ്രധാനമന്ത്രി അന്‍റോണിയോ ഗുട്ടറെസ് ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലാകും

പോർച്ചുഗൽ മുൻ പ്രധാനമന്ത്രി പുതിയ യുഎന്‍ സെക്രട്ടറി ജനറല്‍ന്യൂയോര്‍ക്ക്: പോർച്ചുഗൽ മുൻ പ്രധാനമന്ത്രി അന്‍റോണിയോ ഗുട്ടറെസ് ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലാകും. ഐക്യരാഷ്ട്രസഭയുടെ ഒന്പതാമെത്തെ സെക്രട്ടറി ജനറലാവും അന്‍റോണിയോ ഗുട്ടറെസ്.

യുഎൻ രക്ഷാസമിതിയിൽ നടന്ന അനൗദ്യോഗിക വോട്ടെടുപ്പിൽ അദ്ദേഹത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടി. അഞ്ച് സ്ഥിരാംഗരാഷ്ട്രങ്ങളും അദ്ദേഹത്തെ അംഗീകരിച്ച് വോട്ട് ചെയ്തു.  സെക്രട്ടറി ജനറലിനെ തീരുമാനിക്കുന്ന കാര്യത്തില്‍ അഭിപ്രായ ഐക്യം വേണമെന്നുള്ള കീഴ്വഴക്കം കൊണ്ടാണ് യഥാർത്ഥ തെരഞ്ഞെടുപ്പിന് മുന്‍പ് അനൗദ്യോഗിക വോട്ടെടുപ്പ് നടത്തുന്നത്.

നിലവില്‍ ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഏജൻസി തലവനാണ് അന്‍റോണിയോ ഗുട്ടറെസ്. പടിഞ്ഞാറൻ തിമൂറിന്‍റെയും മക്കാവു ദ്വീപിന്‍റേയും കോളനിവാഴ്ചയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങൾ മുതൽ യൂറോപ്പ് നിലവിൽ നേരിടുന്ന അഭയാർത്ഥി പ്രശ്നം നേരിടുന്നതു വരെയുള്ള വിഷയങ്ങളിൽ പോർച്ചുഗലിന്‍റെ ഈ മുൻ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Read More >>