തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ ജീൻസിനും ലെഗിന്‍സിനും വിലക്ക്

ആൺ–പെൺ വേർതിരിവോടെ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്നിങ്ങനെ വേർതിരിച്ചാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ ജീൻസിനും ലെഗിന്‍സിനും വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥികളുടെ വസ്ത്രധാരണത്തിൽ കടുത്ത നിയന്ത്രണം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വൈസ് പ്രിൻസിപ്പൽ കഴിഞ്ഞ ദിവസമാണ് സർക്കുലർ ഇറക്കിയത്.

പെൺകുട്ടികൾ ജീൻസ്, ലെഗിൻസ്, ടീ ഷര്‍‍ട്ട് എന്നിവ ധരിച്ച് ക്യാംപസിൽ എത്തരുതെന്നാണ് പുതിയ നിര്‍ദ്ദേശം.ആൺകുട്ടികൾ യൂണിഫോമിന് പുറമെ ഷൂസും ഒാവർക്കോട്ടും ഐഡി കാർഡും ധരിച്ചിരിക്കണം. ജീൻസോ ടീഷർട്ടോ ചെരുപ്പോ ധരിക്കാൻ പാടില്ല. പെൺകുട്ടികൾ ചുരിദാറോ സാരിയോ ധരിക്കണം. മുടി ഉയർത്തി കെട്ടിവച്ചിരിക്കണം. ഒാവർക്കോട്ടും ഐഡിയും കാർഡും നിർബന്ധമാണ്.

ആൺ–പെൺ വേർതിരിവോടെ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്നിങ്ങനെ വേർതിരിച്ചാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റ പേരിൽ അടുത്തിടെ 18 വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ശക്തമായ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.

Read More >>