സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങള്‍ക്ക് ഇനി പൊതുമാനദണ്ഡം

പുതിയ പൊതുമാനദണ്ഡങ്ങള്‍ ഉടന്‍ തന്നെ സര്‍വീസ് പേ റോള്‍ ആന്‍ഡ് റിപ്പോസിറ്ററി ഫോര്‍ കേരളയില്‍ (സ്​പാര്‍ക്ക്) ഉടന്‍ ഉള്‍പ്പെടുത്തും.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങള്‍ക്ക് ഇനി പൊതുമാനദണ്ഡം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനുള്ള പൊതുമാനദണ്ഡങ്ങള്‍ക്ക് രൂപമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരംകൂടി ലഭിച്ചശേഷം ജനവരി മുതല്‍ ഇത് പ്രാബല്യത്തിലാകും.ശാരീരിക ഭിന്നശേഷിയുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍, സര്‍വീസില്‍നിന്ന് വിരമിക്കാന്‍ കുറച്ചുകാലം മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം സ്വന്തം വീടിനടുത്തേക്ക് സ്ഥലംമാറ്റത്തിന് പുതിയ ഉത്തരവുപ്രകാരം പ്രത്യേക പരിഗണനയുണ്ട്.


പുതിയ പൊതുമാനദണ്ഡങ്ങള്‍ ഉടന്‍ തന്നെ സര്‍വീസ് പേ റോള്‍ ആന്‍ഡ് റിപ്പോസിറ്ററി ഫോര്‍ കേരളയില്‍ (സ്പാര്‍ക്ക്) ഉടന്‍ ഉള്‍പ്പെടുത്തും.

ഒരു സ്ഥലത്ത് എത്രകാലം ജോലിചയ്തവരെയാണ് സ്ഥലംമാറ്റേണ്ടത്, സ്ഥലംമാറ്റത്തില്‍ പ്രത്യേക പരിഗണനനല്‍കേണ്ടത് ആര്‍ക്കൊക്കെ തുടങ്ങിയ കാര്യങ്ങളിലും പുതിയ ഉത്തരവില്‍ വ്യക്തതവരുത്തിയിട്ടുണ്ട്.

അതേസമയം, ഉത്തരവിന് മുന്‍കാലപ്രാബല്യം നല്‍കിയിട്ടില്ലായെന്നത് കൊണ്ട് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മുന്‍കാലത്ത് നടന്ന സ്ഥലംമാറ്റങ്ങള്‍ പുതിയ സംവിധാനം വഴി തിരുത്താനാകില്ല.

ഓരോ വര്‍ഷവും ഓരോ വകുപ്പിലും നടക്കുന്ന സ്ഥലംമാറ്റങ്ങള്‍ വകുപ്പു മേധാവികള്‍ക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും സ്ഥിരം തലവേദനയായിരുന്നു.ഈ അവസ്ഥയ്ക്കാണ് പുതിയ തീരുമാനംവഴി പരിഹാരമാകുന്നത്.