ഇന്നു മുതല്‍ മദ്യത്തിനു പുതിയ 'വിലവിവര പട്ടിക'

മദ്യത്തിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍...

ഇന്നു മുതല്‍ മദ്യത്തിനു പുതിയ

തിരുവനന്തപുരം: ഇന്ന് മുതല്‍ ബിവറേജ് ഔട്ട്ലെറ്റുകള‍ില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയില്‍ മാറ്റമുണ്ടാകും. ഹാന്റിലിംഗ് ചാര്‍ജ്ജ് ഇനത്തിലാണ് നിരക്ക് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള വിലയുടെ നാല് ശതമാനത്തോളം കൂടുതലാണ് പുതുക്കിയ വില.

500 എംഎൽ മദ്യത്തിനു പത്തുരൂപയും ഒരു ലീറ്ററിനു 15 മുതൽ 20 രൂപ വരെയും വർധന ഉണ്ടാകുമെന്നു ബവ്കോ എംഡി എച്ച്.വെങ്കിടേഷ് പറഞ്ഞു. ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പള പരിഷ്കരണം നടത്തിയതിന്റെ ബാധ്യത ഇല്ലാതാക്കാനാണു വിലകൂട്ടിയത്. ബീയറിന്റെ വില കൂട്ടിയിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണു മദ്യത്തിന്റെ വില കൂട്ടാന്‍ തീരുമാനമായത്. എന്നാല്‍ ഒന്നാം തീയതി ഡ്രൈ ഡേയും ഇന്നലെ  ഗാന്ധി ജയന്തിയുമായതിനാലാണ് വിലവർധന ഇന്നു മുതല്‍ നിലവില്‍ വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

അതേസമയം, സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോൾ വീണ്ടും വില ഉയര്‍ന്നേക്കും.

Read More >>