സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടുള്ള അനധികൃത നിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും

നിയമനങ്ങളെപ്പറ്റി ഉയര്‍ന്നുവന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടുള്ള അനധികൃത നിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള അനധികൃത നിയമനങ്ങലെപ്പറ്റി അന്വേഷിക്കാന്‍ മന്ത്രിസഭാ തലത്തില്‍ തീരുമാനം. നിയമനങ്ങളെപ്പറ്റി ഉയര്‍ന്നുവന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍/ജനറല്‍ മാനേജര്‍ തസ്തികകളില്‍ നിയമനം നടത്തുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമാണ്. എന്നാല്‍ ഇനി മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ ദേശീയ തലത്തിലടക്കമുള്ള സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുന്ന സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും നിയമനം നടക്കുകയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More >>