അൽഹസ്സയിൽ നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

കെഇ ഇസ്മായിൽ നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.

അൽഹസ്സയിൽ നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

അൽഹസ്സ:  സൗദി അറേബ്യയിലെ അൽഹസ്സയിലുള്ള കേരള പ്രവാസികൾക്ക്നോർക്കയുടെ സേവനം ലഭ്യമാക്കുന്നതിനും, പ്രവാസി ക്ഷേമനിധി, നോർക്ക ഐഡി കാർഡ് എന്നിവ എടുക്കന്നതിനു വേണ്ട സഹായങ്ങൾ നൽകുന്നതിനുമായി, നവയുഗം സാംസ്കാരികവേദിയുടെ  നോർക്ക ഹെൽപ്പ് പ്രവർത്തനം ആരംഭിച്ചു.

ഷുഖൈഖിലെ പാം ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ കേരള മുൻ റവന്യൂമന്ത്രിയും, കേരള പ്രവാസി ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയുമായ  കെഇ ഇസ്മായിൽ നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.


നവയുഗം അൽഹസ്സ മേഖല കമ്മിറ്റി പ്രസിഡന്റ് രാജീവ് ചവറയുടെഅദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ,  കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി ഏർപ്പെടുത്തിയ നോർക്ക പ്രവാസി ക്ഷേമനിധി പദ്ധതികളെക്കുറിച്ച്, നവയുഗം മേഖല രക്ഷാധികാരി ഹുസൈൻ കുന്നിക്കേട് വിശദീകരണം നൽകി.

സാമൂഹികപ്രവത്തകനും നവോദയ കേന്ദ്ര വൈസ് പ്രസിഡന്റുമായ ഹനീഫമുവാറ്റുപുഴ , തനിമ പ്രധിനിധി ദിലീപ് നെല്ലിക്കാട് , നവയുഗം കേ ന്ദ്ര പ്രസിഡൻറ്കെ.ആർ അജിത്, കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂചെടിയിൽ എന്നിവർആശംസകൾ അർപ്പിച്ചു. നവയുഗം മേഖല സെക്രട്ടറി ഇ.എസ് റഹിം തൊളിക്കോട്സ്വാഗതവും, ഷമ്മിൽ നെല്ലിക്കോട് നന്ദിയും ആശംസിച്ചു. ഹെൽപ്പ് ഡെസ്കിന്റെ തുടർപ്രവർത്തനങ്ങൾക്ക് വേണ്ടി സുശീൽകുമാറിനെ നോർക്ക ഹെൽപ്പ് ഡെസ്ക് കൺവീനറായി തെരഞ്ഞെടുത്തു.

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.അർ അജിത്തിന് ഉണ്ണി ഓച്ചിറയും, ഷുവൈഖ് യൂണിറ്റ് അംഗം ദിലിപിന് രതീഷ് രാമചന്ദ്രനും, മേഖല കമ്മിറ്റിയുടെ ഉപഹാരം നല്‍കി.