വേദിയില്‍ കാഴ്ചക്കാരിയുടെ മകളെ കാണാതായി; 'ക്ലാരയെ' കണ്ടെത്താന്‍ നദാല്‍ മത്സരം നിര്‍ത്തി

ക്ലാരയെന്ന് വിളിച്ച് മകളെ തിരഞ്ഞ അമ്മയ്ക്കൊപ്പം കാണികളെല്ലാം ക്ലാര വിളികളോടെ തിരിച്ചിലാരംഭിച്ചതോടെ പെട്ടെന്ന് തന്നെ കുട്ടിയെ അമ്മയ്ക്ക് കണ്ടെത്താനായി.

വേദിയില്‍ കാഴ്ചക്കാരിയുടെ മകളെ കാണാതായി;

മഡ്രി‍ഡ്: മകളെ കാണാതെ പോയ അമ്മയ്ക്ക് വേണ്ടി മത്സരം നിര്‍ത്തിവച്ച്  സ്പാനിഷ് താരം റാഫേൽ നദാല്‍. നദാല്‍ പങ്കെടുത്ത പ്രദർശന ടെന്നിസ് മൽസരത്തിനിടെയാണ് കാണികൾക്കിടയിൽപ്പെട്ട് അമ്മയ്ക്ക് മകളെ നഷ്ടമായത്.

മറ്റൊരു സ്പാനിഷ് താരമായ സൈമൺ സോൽബാസിനെ പങ്കാളിയാക്കി ഡബിൾസ് മൽസരം കളിക്കുകയായിരന്നു നദാൽ. മൽസരത്തിനിടെ സർവ് ചെയ്യാനെത്തിയപ്പോഴാണ് കാണികൾക്കിടെ ഒരു സ്ത്രീ അലമുറയിടുന്നത് നദാലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തിരക്കിനിടെ കൈവിട്ടുപോയ മകളെ തിരയുന്ന അമ്മയാണതെന്ന് മനസിലാക്കിയ നദാൽ സർവ് ചെയ്യാതെ കാത്തുനിന്നു. ഇതോടെ കാണികളെല്ലാം പെൺകുട്ടിക്കായി തിരച്ചിൽ തുടങ്ങി.

ക്ലാരയെന്ന് വിളിച്ച് മകളെ തിരഞ്ഞ അമ്മയ്ക്കൊപ്പം കാണികളെല്ലാം ക്ലാര വിളികളോടെ തിരിച്ചിലാരംഭിച്ചതോടെ പെട്ടെന്ന് തന്നെ കുട്ടിയെ അമ്മയ്ക്ക് കണ്ടെത്താനായി.

സംഭവത്തിന്റെ വീഡിയോ യൂട്യൂബിലെ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു.

https://youtu.be/oBPwZFgOuWk