മാപ്പും നുണയും കലർന്ന വീഡിയോ പിന്‍വലിച്ച് ഡോ. എന്‍. ഗോപാലകൃഷ്ണന്‍; നാരദാ ഇംപാക്റ്റ്

ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തി കേസ് എടുക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് മാപ്പപേക്ഷയുമായി അദ്ദേഹം രംഗത്ത് എത്തിയത്. എന്നാൽ ഇക്കാര്യം നാരദാ ന്യൂസ് വാർത്തയാക്കുകയും മറ്റു മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ വീഡിയോ യൂ ട്യൂബിൽ നിന്ന് പിൻവലിക്കുകയായിരുന്നു.

മാപ്പും നുണയും കലർന്ന വീഡിയോ പിന്‍വലിച്ച് ഡോ. എന്‍. ഗോപാലകൃഷ്ണന്‍; നാരദാ ഇംപാക്റ്റ്

മുസ്ലിം സ്ത്രീകളെക്കുറിച്ചുളള വിദ്വേഷ പരാമർശങ്ങളിൽ മാപ്പു പറയാൻ സന്നദ്ധത പ്രകടിപ്പിച്ച് അപ് ലോഡു ചെയ്ത യൂ ട്യൂബ് വീഡിയോ ഡോ. എൻ. ഗോപാലകൃഷ്ണൻ പിൻവലിച്ചു.  യുഎപിഎ ചുമത്തിയ കേസെടുക്കാനുളള സാധ്യത മുന്നിൽ കണ്ട്, വസ്തുതവിരുദ്ധമായ കാര്യങ്ങളും സിപിഐഎം മാധ്യമങ്ങളായ കൈരളി ചാനലിനെയും ദേശാഭിമാനിയെയും വാനോളം പുകഴ്ത്തിയുമായിരുന്നു വീഡിയോ തയ്യാറാക്കിയിരുന്നത്. ഡോ. ഗോപാലകൃഷ്ണന്റെ അവകാശവാദങ്ങൾ ഓരോന്നും വസ്തുതാവിരുദ്ധമാണെന്ന് സ്ഥാപിക്കുന്ന മറ്റൊരു വിശകലനവും നാരദ പ്രസിദ്ധീകരിച്ചിരുന്നു.

[video width="640" height="360" mp4="http://ml.naradanews.com/wp-content/uploads/2016/10/video-1476771385.mp4"][/video]

ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തി കേസ് എടുക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് മാപ്പപേക്ഷയുമായി അദ്ദേഹം രംഗത്ത് എത്തിയത്. മുസ്ലീങ്ങളെ അടിച്ചാക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മലപ്പുറം പാകിസ്ഥാനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാപ്പപേക്ഷിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട്. മുസ്ലീം സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ അതിനു മാപ്പു ചോദിക്കുന്നുവെന്നും അവര്‍ ഭാരതീയ പൈതൃകത്തിന്റെ അവകാശികള്‍ കൂടിയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

യുഎപിഎ ഭീതിയിൽ ഗോപാലകൃഷ്ണൻ; മാപ്പിരന്ന് കൈകൂപ്പി കേഴുന്ന വീഡിയോ യൂ ട്യൂബിൽ


പ്രസ്തുത വീഡിയോ ഇപ്പോള്‍ യുട്യൂബില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. എന്നാല്‍ നീക്കം ചെയ്യപ്പെടുന്നതിന് മുമ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ കൂടി പ്രചരിക്കുന്നുണ്ട്.

Read More >>