എൻ ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് മുസ്ലിംലീഗ്

മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്നേഹത്തോടും പരസ്പര ബഹുമാനത്തോടും ജീവിക്കുന്ന മലപ്പുറത്തെ മുസ്ലിങ്ങളെ ഒന്നടങ്കം മോശമായ ഭാഷയിൽ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

എൻ ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് മുസ്ലിംലീഗ്

വർഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകൻ ഡോ. എൻ. ഗോപാലകൃഷ്ണന്റെ പേരിൽ യുഎപിഎ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ പരാതി.

muslim-youth-leagueമുസ്ലിം യൂത്ത് ലീഗ് എടരിക്കോട് പഞ്ചായത്തു കമ്മിറ്റിയാണ് കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങൾ വർഗീയത നിറഞ്ഞതും ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്നേഹത്തോടും പരസ്പര ബഹുമാനത്തോടും ജീവിക്കുന്ന മലപ്പുറത്തെ മുസ്ലിങ്ങളെ ഒന്നടങ്കം മോശമായ ഭാഷയിൽ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.


പന്നി പ്രസവിക്കുന്നതുമാതിരി മലപ്പുറത്തെ മുസ്ലിങ്ങൾ രണ്ടും മൂന്നും ഭാര്യമാരിൽ കുട്ടികളെ സൃഷ്ടിക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ഗോപാലകൃഷ്ണന്റെ പ്രസംഗം കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയും സമാനമായ പ്രസംഗങ്ങളുടെ പേരിൽ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.

പക്ഷേ, ഇവർക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. നടപടിയെടുക്കണമെന്ന കർശനമായ നിലപാടു സ്വീകരിക്കാൻ സർക്കാരും മുൻകൈയെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് പരാതിയുമായി രംഗത്തെത്തിയത്.

Read More >>