കാന്തപുരത്തിന്റെ കാന്തശബ്ദത്തില്‍ ഏഴ് സൗണ്ട് ബോക്‌സുകള്‍ കത്തിപ്പോയി!; അടുത്ത പണ്ഡിതന്‍ ഹാജര്‍

സ്വര്‍ഗ്ഗത്തില്‍ ടൂര്‍ പോയ യുവതി, 'മഴപ്പണ്ഡിതന്‍' എന്നിവയ്ക്കു ശേഷം 'സൈബര്‍ തിയേറ്റര്‍' അഭിമാനപുരസരം കാഴ്ചവെയ്ക്കുന്ന 'കാന്ത പണ്ഡിതന്‍'

കാന്തപുരത്തിന്റെ കാന്തശബ്ദത്തില്‍ ഏഴ് സൗണ്ട് ബോക്‌സുകള്‍ കത്തിപ്പോയി!; അടുത്ത പണ്ഡിതന്‍ ഹാജര്‍

മനുഷ്യകുലത്തെ വന്‍ 'മഴദുരന്തങ്ങളില്‍' നിന്ന് പടച്ചോന്‍ രക്ഷിച്ചതിനെക്കുറിച്ച് 'ശാസ്ത്രീയമായ' അറിവ് നല്‍കിയ പണ്ഡിതന്റെ പ്രഭാഷണത്തിന് പുറകെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ 'അത്ഭുത പ്രവൃത്തി'ക്ക് സാക്ഷ്യവുമായി മറ്റൊരു 'മതപണ്ഡിതന്‍' സൈബര്‍ പൊങ്കാലയുടെ രുചിയറിഞ്ഞു തുടങ്ങി.

കാന്തപുരം ഒരു വേദിയില്‍ പ്രസംഗിക്കവെ അദ്ദേഹത്തിന്റെ ഘനഗാംഭീര്യ ശബ്ദത്തിനോട് പിടിച്ചുനില്‍ക്കാനാകാതെ ഏഴ് സൗണ്ട് ബോക്‌സുകള്‍ കരിഞ്ഞുപോയതായാണ് പുതിയ പണ്ഡിതന്‍ വെളിപ്പെടുത്തുന്നത്. 1981ലാണ് തൃശൂരില്‍ പരിപാടി നടക്കുന്നത്.


പരിപാടിക്ക് നിശ്ചയിച്ച സമയത്ത് വരാതിരുന്ന ഉസ്താദ് രാത്രി 12 മണിയോടെയാണ് സംഭവസ്ഥലത്തെത്തുന്നത്. പിന്നീട് നടത്തിയ പ്രസംഗത്തില്‍ കാന്തപുരത്തിന്റെ കാന്തിക ശബ്ദത്തിന്റെ ഫലമായി ഏഴ് സൗണ്ട് ബോക്‌സുകള്‍ കരിഞ്ഞുപോയതായി പണ്ഡിതന്‍ പറയുന്നു. പണ്ഡിതന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഇത്തരത്തില്‍ ശബ്ദമേറ്റ് സ്പീക്കറുകള്‍ കരിഞ്ഞുപോയ സംഭവം ലോകത്തുതന്നെ ആദ്യമായാണ് നടന്നതെന്ന് കരുതാം. 'മഴപ്പണ്ഡിതനില്‍' നിന്ന് സന്തോഷപൂര്‍വം പ്രതിമ ഏറ്റുവാങ്ങിയ പുതിയ ഉസ്താദ് നവമാധ്യമങ്ങളില്‍ പൊങ്കാല ഏറ്റുവാങ്ങുന്ന തിരക്കിലാണിപ്പോള്‍.


കഴിഞ്ഞ ദിവസം 'മഴശാസ്ത്രവു'മായി രംഗത്തുവന്ന പണ്ഡിതന്‍ നമുക്ക് കാണാനാകുന്ന ആദ്യത്തെ മേഘപാളിയില്‍ നിന്ന് ഉത്ഭവിക്കുന്ന മഴത്തുള്ളികള്‍ മിനിറ്റില്‍ 980 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയിലേക്ക് കുതിക്കുകയും എന്നാല്‍ ഭൂമിക്ക് ഒരു കിലോമീറ്റര്‍ മുകളില്‍ വെച്ച് അള്ളാഹു ഇടപെട്ട് 7 കിലോമീറ്ററായി വേഗത കുറയ്ക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ അള്ളാഹു ഇടപെടല്‍ നടത്തി മഴവെള്ളത്തിന്റെ വേഗത വെട്ടിക്കുറച്ചില്ലായിരുന്നെങ്കില്‍ മഴവെള്ളം വീണ് തല പൊട്ടിത്തെറിച്ച് മനുഷ്യര്‍ മരിച്ചേനെയെന്നാണ് അദ്ദേഹം പറഞ്ഞത്.

Story by
Read More >>