ഇമാമും കന്യാസ്ത്രീയും കൈകോര്‍ത്തു; എല്ലാവരുടേയും സമാധാനത്തിനായി

വിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായികരുന്നു ഇമാമെന്ന് സിസ്റ്റര്‍ പറഞ്ഞു. മതം നോക്കാതെ അഭയാര്‍ഥികള്‍ക്ക് വീടും മറ്റ് സൗകര്യങ്ങളുമൊരുക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നുവെന്ന് ഈ വര്‍ഷം ആദ്യം മരിച്ച ഇമാമിനെ കന്യാസ്ത്രീ സ്മരിച്ചു.

ഇമാമും കന്യാസ്ത്രീയും കൈകോര്‍ത്തു; എല്ലാവരുടേയും സമാധാനത്തിനായി

മതേതരത്വം പലപ്പോഴും കെട്ടുകാഴ്ചകളാകുന്ന കാലത്ത് ലോകസമാധാനത്തിനായി കൈകോര്‍ക്കുന്ന ഇമാമിന്റെയും കന്യാസ്ത്രീയുടെയും കഥ വ്യത്യസ്തമാകുന്നു. കോംഗോയില്‍ സമാധാന-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സിസ്റ്റര്‍ മരിയ കൊന്‍സേറ്റയും ഇമാം മൂസ ബാവയും കഴിഞ്ഞ 30 വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. കോംഗോയിലെ സോംഗോ ആശുപത്രിയിലെ മിഡ് വൈഫായ കന്യാസ്ത്രീയുടെ കൈകളിലൂടെ 33,000 കുട്ടികളാണ് ഭൂമിയിലേക്ക് പിറന്നുവീണത്. നിരവധിപ്പേര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും നല്‍കാന്‍ ഇരുവരുടേയും കൂട്ടായ ശ്രമത്തിന് കഴിഞ്ഞു.


മുസ്ലീം-ക്രിസ്ത്യന്‍ ഐക്യത്തിനുവേണ്ടിയായിരുന്നു പ്രധാനമായും ഇമാം ശ്രമങ്ങള്‍ നടത്തിയിരുന്നത്. ഇതിനായി വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ അദ്ദേഹം സമാധാനത്തെക്കുറിച്ചും മതസൗഹാര്‍ദ്ദത്തെക്കുറിച്ചും ക്ലാസുകളെടുത്തു. 2012 അവസാനം വരെ 100,000 അഭയാര്‍ഥികളാണ് കോംഗോയിലെത്തിയത്. ഇതിനെത്തുടര്‍ന്ന് തദ്ദേശിയരായ ജനങ്ങളുമായുണ്ടായ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും ഇരുവരും രംഗത്തുണ്ടായിരുന്നു.

വിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇമാമെന്ന് സിസ്റ്റര്‍ പറഞ്ഞു. മതം നോക്കാതെ അഭയാര്‍ഥികള്‍ക്ക് വീടും മറ്റ് സൗകര്യങ്ങളുമൊരുക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നുവെന്ന് ഈ വര്‍ഷം ആദ്യം മരിച്ച ഇമാമിനെ കന്യാസ്ത്രീ സ്മരിച്ചു.

Read More >>