കഅബ കഴുകാനാവാതെ പാണക്കാട് തങ്ങൾ; മുസ്ലിം ലീഗിനിത് ചരിത്രത്തിലെ ഏറ്റവും വലിയ അപമാനം

വിശിഷ്ട വ്യക്തികളും വിദേശ സ്ഥാനപതികളുമടക്കം ഒരു ചെറിയ സംഘത്തിനുമാത്രമേ കഅബയിലേയ്ക്ക് പ്രവേശനമുളളൂ. അതിഥികളെ സ്വീകരിക്കുന്നത് മെക്ക ഗവർണറാണ്. ഈ സംഘത്തിലേയ്ക്ക് പാണക്കാട് തങ്ങൾക്കും ക്ഷണമുണ്ടെന്നാണ് മുസ്ലിം ലീഗ് അണികൾ പ്രചരിപ്പിച്ചത്

കഅബ കഴുകാനാവാതെ പാണക്കാട് തങ്ങൾ; മുസ്ലിം ലീഗിനിത് ചരിത്രത്തിലെ ഏറ്റവും വലിയ അപമാനം

സൌദി രാജാവിന്റെ പ്രത്യേക ക്ഷണമുണ്ടെന്ന അവകാശവാദവുമായി മെക്ക പളളിയിലെ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരാലി തങ്ങൾ പുണ്യസ്ഥലത്ത് പ്രവേശനം ലഭിക്കാതെ മടങ്ങി. ഈ ചരിത്രമുഹൂർത്തം കാണാൻ ആവേശത്തോടെ കാത്തിരുന്ന ലീഗ് അനുകൂലികളും കേരള മുസ്ലിം കൾച്ചർ സെന്ററിന്റെ പ്രവർത്തകരും ഇതോടെ കടുത്ത നിരാശയിലാണ്. ഇക്കാര്യം ആഘോഷിച്ച് ഫേസ് ബുക്കിൽ പ്രചരിപ്പിച്ച ചിത്രങ്ങളും സ്റ്റാറ്റസുകളും എത്രയും വേഗം നീക്കം ചെയ്യാനുളള തത്രപ്പാടിലാണ് പാവം അണികൾ.


വിശിഷ്ട വ്യക്തികളും വിദേശ സ്ഥാനപതികളുമടക്കം ഒരു ചെറിയ സംഘത്തിനുമാത്രമേ കഅബയിലേയ്ക്ക് പ്രവേശനമുളളൂ. അതിഥികളെ സ്വീകരിക്കുന്നത് മെക്ക ഗവർണറാണ്. ഈ സംഘത്തിലേയ്ക്ക് പാണക്കാട് തങ്ങൾക്കും ക്ഷണമുണ്ടെന്നാണ് മുസ്ലിം ലീഗ് അണികൾ പ്രചരിപ്പിച്ചത്.

kahba

ജിദ്ദയിലെത്തിയ ഹൈദരാലി തങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് സൌദി സർക്കാരിന്റെ അതിഥിയായിട്ടാണ് തങ്ങൾ ഇക്കുറി വിശുദ്ധ ഉംറ നിർവഹിക്കുന്നതിന് എത്തിയതെന്നും മുഹറം പതിനഞ്ചിന് കഅബ കഴുകൽ ചടങ്ങിന് ഇന്ത്യയുടെ പ്രതിനിധിയായാണ് എത്തിയിരിക്കുന്നതെന്നും കെഎംസിസി അവകാശപ്പെട്ടിരുന്നു.

ഇസ്ലാം മതവിശ്വാസികൾ ഏറ്റവും പുണ്യസ്ഥലമായി കരുതുന്ന മെക്ക പളളിയിയുടെ മധ്യഭാഗമാണ് വിശുദ്ധ കഅബ. ഗ്രാനൈറ്റിൽ തീർത്ത ക്യൂബ് ആകൃതിയിലുളള പളളിയുടെ ഈ ഭാഗമാണ് മുസ്ലിങ്ങളുടെ ഏറ്റവും വിശുദ്ധമായ സ്ഥാനം.thangal-umra

സംസം ജലവും ഊദ് തൈലവും റോസ് വാട്ടറും ചേർന്ന വിശിഷ്ടമിശ്രിതം ഉപയോഗിച്ച് കഅബ വർഷത്തിൽ രണ്ടുതവണ ശുദ്ധീകരിക്കും. ഈ ചടങ്ങിൽ പങ്കെടുക്കുക എന്നത് ജീവിതത്തിലെ ഏറ്റവും അനർഘമുഹൂർത്തമായാണ് മുസ്ലിങ്ങൾ കാണുന്നത്. റംസാനും ഹജ്ജും ആരംഭിക്കുന്നതിന് മുപ്പതു ദിവസം മുമ്പാണ് കഅബ കഴുകൽ ചടങ്ങു നടക്കുന്നത്. ബാനി ഷെയ്ബ എന്ന ഗോത്രവിഭാഗത്തിലെ അംഗങ്ങളാണ് ഈ കർമ്മം നിർവഹിക്കുന്നത്.