തീവ്രവാദ കേസുകളില്‍ മുസ്ലിം സംഘടനകള്‍ പ്രതിസ്ഥാനത്ത്; പ്രതിഷേധവുമായി മുസ്ലിം ലീഗ്

തീവ്രവാദത്തിന്റെ പേരില്‍ മുസ്ലിം മത സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുറ്റപ്പെടുത്തുന്നത് സംഘ പരിവാര്‍ അജന്‍ഡയാണ്.

തീവ്രവാദ കേസുകളില്‍ മുസ്ലിം സംഘടനകള്‍ പ്രതിസ്ഥാനത്ത്; പ്രതിഷേധവുമായി മുസ്ലിം ലീഗ്കോഴിക്കോട്: തീവ്രവാദ കേസുകളുടെ പേരില്‍   മുസ്ലീം സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുവെന്ന പരാതിയുമായി മുസ്ലീം ലീഗ് രംഗത്ത്.

തീവ്രവാദ കേസുകളില്‍ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ അമിത ആവേശം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ്  മുസ്ലീം സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന നടപടികള്‍ക്ക്  എതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്നും അറിയിച്ചു.


തീവ്രവാദത്തിന്റെ പേരില്‍ മുസ്ലിം മത സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുറ്റപ്പെടുത്തുന്നത് സംഘ പരിവാര്‍ അജന്‍ഡയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തെ സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ യുഎപിഎ ചുമത്താന്‍  പാടില്ലെന്നും  മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്തമാക്കി.