മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങളോടുളളത് മാന്യമായ സമീപനം; കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്: സുരേഷ്‌ഗോപി എംപി

കണ്ണൂരിലെ സംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങളോടുളളത് മാന്യമായ സമീപനം; കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്: സുരേഷ്‌ഗോപി എംപി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ നൈപുണ്യത്തെ പുകഴ്ത്തി രാജ്യസഭ എംപിയും നടനുമായ സുരേഷ്‌ഗോപി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യങ്ങളോടുളള സമീപനം വളരെ മാന്യമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ അദ്ദേഹം ക്രിയാത്മക നടപടികള്‍ കൈക്കൊള്ളും എന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.

കണ്ണൂരിലെ സംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അക്രമം തോരുമെന്ന് പ്രതീക്ഷിച്ചിടത്ത് തിമിര്‍ത്തു പെയ്യുകയാണ്. ഇത് ഭീതിയല്ല, വേദനയാണ് ഉണ്ടാക്കുന്നത്. ഭരണ കര്‍ത്താക്കളാണ് ഇതില്‍ കുറ്റക്കാരെന്ന് കരുതുന്നില്ല, താഴെതട്ടിലുളള ക്രൂരരായ അണികളാണ് കുഴപ്പമുണ്ടാക്കുന്നത്. അവരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണം തടസമാവരുതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

മണ്ണിനെയും മനുഷ്യനെയും മരത്തിനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസം. അതിന്റെ സങ്കല്‍പ്പത്തിലല്ല, ഇന്നത്തെ പ്രയോഗത്തിലാണ് പ്രശ്നമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തകനെ നയിക്കുന്ന ദര്‍ശനമെന്നും സുരേഷ്‌ഗോപി സൂചിപ്പിച്ചു.

Read More >>