വാഗമണ്ണില്‍ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ പോലീസിന്റെ അസഭ്യവര്‍ഷം

വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപുഞ്ചിറയില്‍ ഒഴിവുദിനം ചെലവിടാനെത്തിയ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ പോലീസിന്റെ അസഭ്യവര്‍ഷം.

വാഗമണ്ണില്‍ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ പോലീസിന്റെ അസഭ്യവര്‍ഷം


വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഒഴിവുദിനം ചെലവിടാനെത്തിയ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ പോലീസിന്റെ അസഭ്യവര്‍ഷം. നീയൊക്കെ ഒരുമിച്ചിരുന്ന് ഇവിടെ മറ്റേ പണിക്കു വന്നതാണോ എന്നായിരുന്നു ആക്രോശം. "നിന്നെയൊക്കെ മെഡിക്കല്‍ ചെക്കപ്പ് നടത്തിയിട്ടെ വീട്ടില്‍ വിടാവു. നിന്റെയൊക്കെ വീട്ടിലേയ്ക്കു വിളിച്ചു പറയുന്നുണ്ട്. നിനക്കൊക്കെ ചോദിക്കാനും പറയാനും ആരുമില്ലേ," എന്നിങ്ങനെ ശകാരവർഷം തുടർന്നു.

സംഭവത്തെ കുറിച്ച് ജിഷ പ്രകൃതി എന്ന യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് പൊലീസ് മുറ പുറംലോകമറിഞ്ഞത്. ജിഷയും സുഹൃത്തുക്കളും പറയുന്നത് ഇങ്ങനെ:

യാത്ര എനിക്ക് എന്നും ലഹരിയാണ്. തൃശൂരില്‍ ഞങ്ങള്‍ സമാന മനസ്ഥിതിയുള്ളവരും യാത്ര ഒരു ലഹരിയായി കൊണ്ടു നടക്കുന്നവരുമായ ഒരു കൂട്ടം ആളുകള്‍ നേച്ചര്‍ ക്‌ളബിന്റെ പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഒരുമിച്ച് ഞങ്ങള്‍ പല യാത്രകളും ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമെല്ലാം ഈ സംഘത്തില്‍ ഉണ്ട്. ഒക്ടോബര്‍ രണ്ടിന് ഇലവീഴാപ്പൂഞ്ചിറയിലേയ്ക്ക് ഒരു യാത്ര പോകാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

എറണാകുളത്ത് ജോണ്‍ എന്ന അധ്യാപകന്റെ വീട്ടില്‍ തങ്ങിയതിനു ശേഷം ഞായറാഴ്ച രാവിലെ അഞ്ചരയോടെ എട്ടോളം പേര്‍ നാല് ബൈക്കുകളിലായി യാത്ര തിരിച്ചു. പത്തുമണിയോടെ ഞങ്ങള്‍ അവിടെയെത്തി. വാഗമണ്ണിന് ആറു കീലോമീറ്റര്‍ മുന്‍പ് ഉള്ളിലേയ്ക്ക് ഒതുങ്ങിയുള്ള ഈ പ്രദേശം നവമാധ്യമങ്ങളിലൂടെയാണ് ശ്രദ്ധേയമായത്.

[caption id="attachment_47431" align="aligncenter" width="591"]WhatsApp Image 2016-10-04 at 4.37.30 PM ജിഷ പ്രകൃതിയും സംഘവും ഇലവീഴാപുഞ്ചിറയില്‍[/caption]

നാല് പെണ്‍കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. സംഘത്തില്‍ ഉള്ളവര്‍ നിലത്ത് ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് പേര്‍ താഴെ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. ഒരു സംഘം പോലീസുകാര്‍ അവര്‍ നാലോ അഞ്ചോ പേരാണെന്നാണ് ഓര്‍മ്മ. കൂട്ടത്തില്‍ ഉള്ളത് ആരാണെന്നായിരുന്നു ആദ്യ ചോദ്യം. നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്നും ചോദിച്ചു. ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞപ്പോള്‍  നിങ്ങള്‍ക്ക് അഴിഞ്ഞാടാനുള്ളതല്ല ഈ സ്ഥലമെന്ന് പൊലീസ് പറഞ്ഞതായും സംഘത്തിലുണ്ടായിരുന്ന മഹദ് ഗോപി നാരദാ ന്യൂസിനോട് പറഞ്ഞു.

'ജിഷ ചേച്ചിയും ജോമോനും ഞാനും ഒരുമിച്ച് പാറക്കൂട്ടത്തിന്റെ താഴെ ചെന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു'വെന്ന് വിദ്യാര്‍ത്ഥിനിയായ ജീവ ജനാര്‍ദ്ദന്‍ പറയുന്നു.
"ഞങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. മുകളിലേയ്ക്ക് കയറി വന്നപ്പോള്‍ എന്തായിരുന്നു താഴെ പരിപാടിയെന്നായിരുന്നു ചോദ്യം. എടീ പോടീയെന്നാണ് പൊലീസുകാര്‍ ഞങ്ങളെ സംബോധന ചെയ്തതു തന്നെ. ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞപ്പോള്‍  ഓരോരുത്തരുടെയും പുറത്ത് കയറി ഇങ്ങോട്ടു വരും,  മെഡിക്കല്‍ ചെക്കപ്പ് നടത്തിയിട്ടെ ഇവിടുന്ന് നിന്നെയൊക്കെ പറഞ്ഞു വിടാവു എന്നു വരെ പറഞ്ഞു. ഇങ്ങനെയൊക്കെ പെണ്‍കുട്ടികളോട് പൊലീസിന് സംസാരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല."

ദമ്പതികളായ പലരും അവിടെ ഫോണില്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു അവരെയും വിലക്കിയതായി ജീവ തുടർന്നു.

ധാരാളം ആളുകള്‍ വരുന്ന ഒരു ടൂറിസ്റ്റ് സ്ഥലത്താണ് ഇത്തരം സദാചാര പോലീസ് അനുഭവമെന്ന് ജിഷ പറയുന്നു. സംരക്ഷണം തരേണ്ട പോലീസിന്റെ ഭാഗത്തു നിന്നു തന്നെ ഇങ്ങനെ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത് എന്റെയും കൂട്ടുകാരുടേയും മാത്രം അനുഭവമല്ല. ഒരു ആണിനും പെണ്ണിനും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിനു വരെ സ്വാതന്ത്ര്യമുള്ള, നിയമമുള്ള ഒരു നാട്ടില്‍ തന്നെയാണ് ഒരു പൊതു സ്ഥലത്ത് നിന്ന് ഫോട്ടോ എടുക്കുന്നവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്ന പോലീസ് ഉള്ളത് എന്നതാണ് വൈരുധ്യം. ഇത് നിയമത്തിന്റെ പ്രശ്‌നമല്ല, സമൂഹ മനസ്ഥിതിയുടേതാണെന്നും ജിഷ പറയുന്നു.

WhatsApp Image 2016-10-07 at 12.12.53 PMഈ സംഭവം നടക്കുമ്പോള്‍ പോലും അവിടെ നൂറോളം പേരുണ്ട്. രാവിലെ 11.30 ആകുന്നതെയുള്ളു സമയം. കുറച്ച് ആണുങ്ങള്‍ കൂടി നിന്ന് സംസാരിക്കുന്നതാണോ അവരെ ഇത്രയും പ്രകോപിപ്പിച്ചത്? ആണുങ്ങളും പെണ്ണുങ്ങളും കൂടി നില്‍ക്കുന്നതു തന്നെ ലൈംഗികതയ്ക്കാണ് എന്നുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് സംഘത്തിലുളള  ഡിജോണ്‍ പിഡി നാരദാ ന്യൂസിനോട് പറഞ്ഞു. ജിഷ ചേച്ചി ബധിരയാണെന്ന് പറഞ്ഞിട്ടു പോലും അവരെ പോലും പൊലീസ് വെറുതെ വിട്ടില്ല. ഇതൊക്കെ രക്ഷപ്പെടാന്‍ എല്ലാവരും പറയുന്ന മുടന്തന്‍ ന്യായങ്ങളാണെന്ന് പറഞ്ഞായിരുന്നു പിന്നെയും അസഭ്യവര്‍ഷമെന്നും ഡിജോണ്‍ പറഞ്ഞു.

കുറച്ചു നാള്‍ മുമ്പാണ് ആണും പെണ്ണും ഒരുമിച്ചു നിന്നതിന് കുറച്ചു കുട്ടികള്‍ ബസ് സ്റ്റാന്റില്‍ പോലീസ് പീഡനം അനുഭവിക്കേണ്ടി വന്നത് വാര്‍ത്തയായത്. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. ഇത്തരം കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടാകുന്നില്ല.  ഉണ്ടായാല്‍ തന്നെ കടുത്ത ലൈംഗിക ദാരിദ്ര്യമുള്ള, ഇടുങ്ങിയ ചിന്താഗതിക്കാരായ ഭൂരിഭാഗം ഉള്‍പ്പെടുന്ന സമൂഹം തങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ എന്നതും സദാചാരക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരക്കാര്‍ക്ക് ശക്തി നല്‍കുന്നുണ്ടെന്നും ജിഷ പ്രകൃതി പറഞ്ഞു. ആണും പെണ്ണും സൗഹൃദത്തിലാകുന്നതും ഒരുമിച്ചു യാത്ര ചെയ്യുന്നതുമൊക്കെ  ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. പോലീസ് ട്രെയിനിംഗ് സമയത്തു തന്നെ പോലീസുകാരെ പെരുമാറ്റം കൂടി പഠിപ്പിക്കണമെന്നും ജിഷ പറഞ്ഞു.

കൂട്ടുകാരെ ..

വളരെ പ്രധാനമായ ഒരു കാര്യം ഞാൻ നിങ്ങളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു .. തൃശൂരിൽ ഞങ്ങൾ സമാന മനസ്ഥിതിയുള...

Posted by Jisha Prakrti on 3 October 2016

Read More >>