ഇക്കയും ഏട്ടനും വീണ്ടും നേര്‍ക്കുനേര്‍; ക്രിസ്മസ് വെടിക്കെട്ടിനൊരുങ്ങി ആരാധകര്‍

സൂപ്പര്‍ഹിറ്റായിരുന്ന വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളാണ് മോഹന്‍ ലാലിന്റെ ക്രിസ്മസ് ചിത്രം

ഇക്കയും ഏട്ടനും വീണ്ടും നേര്‍ക്കുനേര്‍; ക്രിസ്മസ് വെടിക്കെട്ടിനൊരുങ്ങി ആരാധകര്‍

മലയാള സിനിമ പ്രേക്ഷകരുടെ ഏട്ടനും ഇക്കയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒന്നിച്ചിറങ്ങിയതിന്റെ തൊട്ടു പിന്നാലെ ക്രിസ്മസ് പൊടിപൂരമാക്കാന്‍ ഇരുവരുടെയും ചിത്രങ്ങള്‍ വീണ്ടും ഒരേ ദിവസം റിലീസ് ചെയ്യപ്പെടുമെന്നു റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍ഹിറ്റായിരുന്ന വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളാണ് മോഹന്‍ ലാലിന്റെ ക്രിസ്മസ് ചിത്രം. പുതുമുഖ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ ചിത്രം. ഇരു ചിത്രങ്ങളും ക്രിസ്മസ് റിലീസുകളായി ഡിസംബര്‍ 22നു തീയറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷപ്പെടുന്നത്.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാനായി എത്തുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ നിര്‍മ്മാതാക്കള്‍. പൃഥ്വിരാജ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ദ ഗ്രേറ്റ് ഫാദര്‍ ഒരു ഫാമിലി ത്രില്ലരാണ്. ജിക്കു ജേക്കബ്- മോഹന്‍ലാല്‍ ചിത്രവും കുടുംബ ചിത്രമാണ്.

ഇതോടെ സൂപ്പര്‍ താരങ്ങള്‍ രണ്ടുപേരും കുടുംബ ചിത്രങ്ങള്‍ തിയ്യറ്ററിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിജെ ജെയിംസിന്റെ പ്രണയോപനീഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഒരുക്കുന്നത്.