ആദായനികുതിക്കാർ പിടിച്ച വിവാദ ആനക്കൊമ്പുകൾ മോഹൻലാലിന് തിരിച്ചുനൽകി; ഏഴുവർഷം തടവിൽനിന്ന് നടനെ ഊരിയെടുത്തതും ഒത്തുകളി

വന്യജീവിസംരക്ഷണ നിയമം ലംഘിച്ച് രണ്ടുജോഡി ആനക്കൊമ്പുകൾ താൻ വീട്ടിൽ സൂക്ഷിച്ചത് അന്വേഷണ ഉദ്യോഗസ്ഥനോട് ഏറ്റുപറഞ്ഞ താരത്തെ ആദ്യം തൊണ്ടിമുതൽ സൂക്ഷിക്കാനേൽപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാർ ഒത്തുകളിച്ച് വൻ നിയമലംഘനം ഒതുക്കി. തുടർന്ന് തൊണ്ടിമുതൽ കുറ്റാരോപിതന്റെ സ്വകാര്യമുതലാക്കി ഉത്തരവിടുകയും ചെയ്തു.

ആദായനികുതിക്കാർ പിടിച്ച വിവാദ ആനക്കൊമ്പുകൾ  മോഹൻലാലിന് തിരിച്ചുനൽകി; ഏഴുവർഷം തടവിൽനിന്ന് നടനെ ഊരിയെടുത്തതും ഒത്തുകളി

അഞ്ചു വർഷം മുമ്പത്തെ ആദായനികുതി റെയ്ഡിൽ തന്റെ വീട്ടിൽനിന്നു കണ്ടെടുത്ത ആനക്കൊമ്പുകൾ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് നടൻ മോഹൻലാലിനു തിരിച്ചേകി. തൊണ്ടിമുതൽ പ്രതിയെ സൂക്ഷിക്കാനേല്പിച്ച വനംവകുപ്പുതന്നെയാണ് കൊമ്പുകളുടെ കൈവശാവകാശം മോഹൻലാലിന് പുനഃസ്ഥാപിച്ചു നൽകിയതും. കേന്ദ്ര വന്യജീവിസംരക്ഷണ നിയമം ലംഘിച്ചത് സ്വയം സമ്മതിച്ച കുറ്റവാളിക്കുതന്നെ കൊമ്പുകൾ കൈവശത്തിൽ നിലനിർത്താൻ അവസരമൊരുക്കിയത്  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി സർക്കാർകൂടി ചേർന്നുനടത്തിയ ഒത്തുകളികളിലൂടെയാണെന്ന് നാരദാ ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി.


ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസിൽനിന്ന് നടനെ ഊരിയെടുത്തതിനൊപ്പം നിയമലംഘനം തുടരാനും അനുമതി നൽകുകയായിരുന്നു മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി.
[caption id="attachment_50659" align="aligncenter" width="640"]owner ship certificate ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് അനധികൃതമായി അനുവദിച്ച കൈവശാവകാശ രേഖ[/caption]

വീട്ടിൽ സൂക്ഷിച്ചിരുന്നത്
രണ്ടു ജോഡി ആനക്കൊമ്പുകൾ


2011 ജൂലായിലാണ്  നികുതിവെട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിന്റെയും നടൻ മമ്മൂട്ടിയുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഇവരുടെ വസതികളില്‍ ഒരേ സമയമായിരുന്നു റെയിഡ്. റെയിഡിൽ ലാലിന്റെ വീട്ടില്‍ നിന്നും രണ്ടു ജോഡി ആനക്കൊമ്പുകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു.


ചിത്രപ്പണികൾ ചെയ്ത നിലയിൽ ഒരു ജോഡിയും, ഡ്രസ്സിംഗ് ടേബിളില്‍ വച്ചുപിടിപ്പിച്ച നിലയിൽ മറ്റൊരു ജോഡിയുമാണ് കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പ് കൈവശംവെക്കുന്നതിലെ കുറ്റം ആദായനികുതിവകുപ്പിന്റെ പരിധിയിൽ പെടാത്തതായതുകൊണ്ട് അവര്‍ മഹസ്സര്‍ തയ്യാറാക്കി രണ്ടുജോഡി കൊമ്പുകളും വനംവകുപ്പിനെ ഏല്‍പ്പിച്ചു.


തൊണ്ടിമുതൽ സൂക്ഷിക്കാനേല്പിച്ചത്
കീഴ്‌വഴക്കമില്ലാതെ കുറ്റാരോപിതനെ!


മലയാറ്റൂര്‍ ഡി.എഫ്.ഒ.യുടെ കീഴിലുള്ള മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍  OR-14/2012 എന്ന കേസ് രജിസ്റ്റര്‍ചെയ്ത് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ആനക്കൊമ്പുകള്‍ അനധികൃതമാണെന്ന് പ്രഥമദൃഷ്ടിയില്‍ ബോധ്യമായിട്ടും അവ കണ്ടുകെട്ടി സുരക്ഷിതമാക്കാന്‍ മുതിരുകയല്ല വനംവകുപ്പ് അന്ന് ചെയ്തത്. പകരം, ആനക്കൊമ്പുകള്‍ മോഹന്‍ലാലിനെതന്നെ സൂക്ഷിക്കാനേൽപ്പിക്കുകയായിരുന്നു. ചലച്ചിത്രതാരം കൂടിയായ കെ.ബി.ഗണേഷ് കുമാർ വനം മന്ത്രിയായിരിക്കവെയാണ് കീഴ്‌വഴക്കമില്ലാത്ത ഇപ്പണി വനം വകുപ്പുകാർ ചെയ്തത്.


13


മലയാറ്റൂര്‍ ഡി.എഫ്.ഒ. ആയിരുന്ന ബി.എൻ. നാഗരാജിനെ ഉന്നതതല ആലോചനകൾക്കൊടുവിൽ അന്വേഷണച്ചുമതല ഏല്പിച്ചു. നാഗരാജിന്റെ അന്വേഷണത്തിലും ആനക്കൊമ്പുകള്‍  സൂക്ഷിക്കാൻ മോഹൻലാലിന് നിയമപരമായ അനുമതിയല്ലെന്ന് കണ്ടെത്തിയിരുന്നു.


വന്യജീവിസംരക്ഷണ നിയമവും
ഇളവുകൾ നൽകുന്ന വ്യവസ്ഥകളും


1972 ലാണ് വന്യജീവി സംരക്ഷണനിയമം നിലവില്‍വരുന്നത്. വന്യജീവികളെയോ അവരുടെ ശരീരഭാഗങ്ങളോ സ്വകാര്യ വ്യക്തികൾ സൂക്ഷിക്കുന്നത് നിരോധിച്ചുകൊണ്ടായിരുന്നു നിയമം. എന്നാൽ, നിയമം വരുന്നതിനുമുമ്പേ വന്യജീവികളുടെ ശരീരഭാഗം സൂക്ഷിച്ചുപോരുന്നവരുടെ പ്രശ്നം ആ ഘട്ടത്തിൽ ഉയർന്നു വന്നു. അത്തരക്കാർക്ക് നിയമത്തില്‍ ഇളവുനല്‍കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.


2


3


അതനുസരിച്ച്, വന്യജീവികളുടെ ശരീരഭാഗങ്ങള്‍ കൈവശമുള്ളവര്‍ അക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തി, സൂക്ഷിക്കാൻ അനുമതി വാങ്ങണമെന്ന് 1978ല്‍ വന്യജീവിസംരക്ഷണ നിയമത്തിൽ ഇളവുവ്യവസ്ഥ ചേർത്തു.1978ല്‍ അങ്ങനെചെയ്യാൻ കഴിയാതിരുന്നവര്‍

ക്ക് കേന്ദ്ര സർക്കാർ 2003ല്‍ വീണ്ടും അതിനവസരവും നൽകി. ഇതിനിടെ, 1991ല്‍ സംസ്ഥാനസര്‍ക്കാരും ഇത്തരക്കാർക്ക് ഇതേ അവസരം നൽകിയിരുന്നു.


ഇങ്ങനെ ഇളവുലഭിക്കുന്നവർക്ക് ഏതെങ്കിലും ഘട്ടത്തിൽ വന്യ ജീവിഭാഗങ്ങൾ സൂക്ഷിക്കാൻ കഴിയാതെ വരുന്നപക്ഷം അവ സർക്കാരിനെ ഏല്പിക്കണമെന്നും ഇളവുവ്യവസ്ഥയിൽ വ്യക്തമാക്കിയിരുന്നു. വന്യജീവിഭാഗങ്ങള്‍ കൈമാറ്റം ചെയ്യുന്നതോ വില്‍ക്കുന്നതോ നിയമവിരുദ്ധമാകുമെന്ന് ഒപ്പം വ്യവസ്ഥ ചെയ്തിരുന്നു.


ലാൽ കൊമ്പുകൾ സ്വന്തമാക്കിയത് നിയമം
നിലനിൽക്കെ: ഇളവുകളും അവഗണിച്ചു


ഇതിൽ രണ്ടവസരങ്ങൾ വിനിയോഗിച്ചും കൊമ്പ് സ്വന്തമായി സൂക്ഷിക്കാൻ മോഹന്‍ലാലിന് കഴിയുമായിരുന്നെന്ന് നാരദാ ന്യൂസ് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. എന്നാൽ രണ്ടവസരങ്ങളും മോഹൻലാൽ ഉപയോഗിച്ചിട്ടില്ല.


തൃക്കാക്കര  അസിസ്റ്റന്റ്‌ കമീഷണര്‍ക്ക്  മോഹന്‍ലാല്‍ കൊടുത്ത മൊഴി പ്രകാരം ഒരു ജോഡി  ആനക്കൊമ്പുകള്‍ ലഭിക്കുന്നത് 1988ലാണ്. സുഹൃത്ത് എൻ. കൃഷ്ണകുമാറിൽനിന്ന് വാങ്ങിയതെന്നാണ്  ഈ ജോഡി കൊമ്പുകളെക്കുറിച്ചുള്ള മോഹൻലാലിന്റെ

മൊഴി. മറ്റൊരു ജോഡി വാങ്ങിയത് 2005ല്‍ കെ. കൃഷ്ണകുമാര്‍ എന്ന വ്യക്തിയില്‍നിന്നാണെന്നും മോഹൻലാൽ മൊഴി നൽകിയിരുന്നു.


അതായത്, 1972ലെ വന്യജീവി സംരക്ഷണനിയമം നിലവിലിരിക്കെയാണ് മോഹൻലാലിന്റെ കൈവശം രണ്ടു ജോഡി ആനക്കൊമ്പുകളും വന്നതെന്ന് വ്യക്തം. നിയമംമൂലം കച്ചവടം നിരോധിച്ച വന്യജീവിഭാഗങ്ങള്‍ താന്‍ വാങ്ങിയെന്ന് സ്വയം കുറ്റംസമ്മതിക്കുകയായിരുന്നു അസിസ്റ്റന്റ് കമീഷണർക്ക് നൽകിയ മൊഴിയിലൂടെ. ഈ മൊഴി കുറ്റസമ്മതമൊഴിയായി പരിഗണിച്ച്  എഫ്.ഐ.ആർ. ഇടുകയും മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യുകയുമാണ് നിയമപ്രകാരം വനംവകുപ്പ് ചെയ്യേണ്ടിയിരുന്നത്. വനംവകുപ്പ് അതുചെയ്തില്ലെന്നത് കേസിൽ അവർ വരുത്തിയ വീഴ്ചയായിരുന്നു.


mozhi 1


mozhi 2


mozhi 3


mozhi 4


mozhi 5


2003ൽ കേന്ദ്ര സർക്കാരും, അതിനുമുമ്പ് 1991ൽ സംസ്ഥാന സർക്കാരും വന്യജീവിഭാഗങ്ങൾ സർക്കാരിലൊടുക്കി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സ്വയം രക്ഷിക്കാൻ അവസരം നൽകിയത് ഉപേക്ഷകാട്ടി കളഞ്ഞയാളായിട്ടും മോഹൻലാലിന്റെ നിയമലംഘനത്തിന് കൂട്ടുനിൽക്കുകയായിരുന്നു ഗണേഷ് കുമാറിന്റെ വനംവകുപ്പ്.


ഗൂഢാലോചനയുടെ മറ നീക്കുന്ന
കത്തെഴുത്ത് നാടകങ്ങൾ


ഇതുകൊണ്ടും തീർന്നില്ല താരത്തിനുവേണ്ടി നിയമം കാറ്റിൽപ്പറത്തലും നിയമവിരുദ്ധസൗകര്യം അനുവദിച്ചു നൽകലും.  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് നിയമവിരുദ്ധമായി സൂക്ഷിച്ച വന്യജീവിഭാഗങ്ങൾ മോഹൻ ലാലിന്റെ കൈവശം നിലനിർത്താനും, പിടിക്കപ്പെട്ട കുറ്റത്തിന്റെ തുടർനടപടികളിൽനിന്ന് ലാലിനെ ഊരിയെടുക്കാനും ഗൂഢാലോചനകൾ നടന്നത്.


തന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ നിയമവിധേയമായി സൂക്ഷിക്കാന്‍ തന്നെ അനുവദിക്കണമെന്ന് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്  കത്തയക്കുന്നു (19 ഫെബ്രുവരി 2015). നിലവിൽ താൻതന്നെ ചെയ്തെന്നു സമ്മതിച്ച കുറ്റമുള്ളതോ, വസ്തു തിരിച്ചേൽപ്പിക്കാനുള്ള രണ്ടവസരങ്ങൾ താൻ വിനിയോഗിക്കാതെ കളഞ്ഞതോ പരാമർശിക്കാതെയാണ് മോഹൻലാൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.


29 ഏപ്രില്‍ 2015 ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് ഈ കത്തിന് മറുപടി നല്‍കുന്നു. നിലവിൽ പിടിക്കപ്പെട്ട കുറ്റമായിട്ടും അതിന്റെ വിശദാംശങ്ങൾ പോലും തേടാതെയാണ് ലാലിന്റെ കത്തിന് കേന്ദ്രത്തിൽനിന്ന് മറുപടി വരുന്നതും!.കേന്ദ്രത്തിനു മുന്നില്‍ ഇത്തരം വേറെയും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിന്‍റെ അപേക്ഷ അവയ്ക്കൊപ്പം പരിഗണിക്കാമെന്നുമായിരുന്നു മറുപടിക്കത്ത്. കൂടാതെ തന്റെ കൈവശമുള്ള കൊമ്പിന്റെ വിവരം അറിയിക്കാൻ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനും മറുപടിക്കത്ത് മോഹൻലാലിന് നിര്‍ദ്ദേശം നല്‍കുന്നു. അതിനിടയിൽ നടന്ന നിയമലംഘനങ്ങളും വീഴ്ച തിരുത്താനുള്ള അവസരം കളഞ്ഞതുമൊക്കെ പിന്നണിയിലേക്ക് തള്ളിമറിക്കുന്നതായിരുന്നു ഈ കത്തെഴുത്ത് നാടകങ്ങൾ.


ഉമ്മൻചാണ്ടി കാത്തിരിക്കുകയായിരുന്നു
താരത്തിന്റെ കുറ്റം വെളുപ്പിച്ചെടുക്കാൻ


oomen chandi note


സംസ്ഥാന സർക്കാരിലും നിയമ അട്ടിമറിക്ക് കൂട്ടുനിൽക്കാൻ ആലോചന പൂർത്തിയായിരുന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടർന്നുള്ള നടപടി. കേന്ദ്രത്തിൽനിന്നുള്ള നിർദേശപ്രകാരമെന്നപോലെ മോഹന്‍ലാല്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും അപേക്ഷ നല്‍കുന്നു. അതിലുമില്ല നിലവിലെ കേസിന്റെ പശ്ചാത്തലങ്ങൾ. മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സംഭവമായിട്ടും അതിലെടുത്ത നടപടികളുടെ വിശദാംശങ്ങളെടുപ്പിക്കാതെ മോഹൻലാലിന്റെ അപേക്ഷയില്‍ ഉമ്മൻചാണ്ടി കുറിച്ചു: "Pls see this and do needful positively".


4


5


മുഖ്യമന്ത്രിയുടെ ഈ നോട്ടോടുകൂടി ഫയൽ വനം വകുപ്പിന്റെ കയ്യിലേക്ക്. ലാൽ ചെയ്ത കുറ്റം അന്വേഷണത്തിൽ ബോധ്യപ്പെട്ട സ്വന്തം വകുപ്പിലെ ഡി.എഫ്.ഒയുടെ കണ്ടെത്തലുകൾപോലും ഒത്തുനോക്കാതെ വനം വകുപ്പിന്റെ ഉത്തരവ് പുറത്തുവരികയായിരുന്നു ഒട്ടും താമസമില്ലാതെ. മോഹന്‍ലാലിന് തന്റെ കയ്യിൽ അനധികൃതമായി സൂക്ഷിച്ചു പോരികയും, അതിന്റെ പേരിൽ കുറ്റാരോപണം നിലനിൽക്കുകയും ചെയ്യുന്ന ആനക്കൊമ്പ് ജോഡികളുടെ കൈവശാവകാശം നല്‍കിക്കൊണ്ടുള്ള ഉത്തരവ്!


6


7


നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാരിനുമാത്രം നല്‍കാനാവുന്ന ഇളവാണ് സംസ്ഥാന സർക്കാരിലെ പൊടിക്കയ്യിലൂടെ മോഹൻലാലിന് തരപ്പെടുത്തിക്കൊടുക്കപ്പെട്ടത്. അതും, കേന്ദ്രം പരിഗണിക്കാം എന്നുമാത്രം പറഞ്ഞ ഇളവ്. അന്യായമായി ആനക്കൊമ്പ് ക്രയവിക്രയം നടത്തി മോഹന്‍ലാല്‍ ഉൾപ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു അന്വേഷണം നടത്തുന്നതിനു പകരമാണ് ആനക്കൊമ്പ് കൈവശം വെക്കാൻ മോഹന്‍ലാലിനുള്ള അനുമതി.


Edited by E. Rajesh

Read More >>