'ഒരു റാങ്ക് ഒരു പെൻഷൻ'...അതായിരുന്നു മോദി കണ്ട സ്വപ്നം

ഇന്ത്യ- ചൈന അതിർത്തിയായ ഹിമാചൽപ്രദേശിലെ കിന്നാറിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു.

ഷിംല: ഇന്ത്യ- ചൈന അതിർത്തിയായ ഹിമാചൽപ്രദേശിലെ കിന്നാറിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. രാജ്യം സൈനികര്‍ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി  'ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി' തന്റെ സ്വപ്നമായിരുന്നുവെന്നും അത് നടപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞു.

"സൈന്യത്തിനൊപ്പം അവരുടെ കുടുംബവും രാജ്യത്തിന് വേണ്ടി ത്യാഗമനുഭവിക്കുകയാണ്. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വേണമെന്ന്2013ൽ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ പദ്ധതിക്ക് വേണ്ടി മുൻ സർക്കാർ ആവശ്യമായ പണം വകയിരുത്തിയിരുന്നില്ല. എന്‍റെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ആദ്യഗഡുവായി 5500 കോടി രൂപ നീക്കിവെച്ചു." മോദി പറഞ്ഞു.
ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ വൈകരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Read More >>