ദീപാവലി സൈനികർക്ക് സമർപ്പിച്ച് നരേന്ദ്ര മോദി; പൊതു ശൗചാലയം നിർമ്മിച്ചതിന് കേരളത്തിനും അഭിനന്ദനം

ഇടമലക്കുടി ആദിവാസി ഊരിൽ ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയ എഞ്ചിനീയറിംഗ് കോളെജ് വിദ്യാർത്ഥികളെ മോദി പ്രശംസിച്ചു.

ദീപാവലി സൈനികർക്ക് സമർപ്പിച്ച് നരേന്ദ്ര മോദി; പൊതു ശൗചാലയം നിർമ്മിച്ചതിന് കേരളത്തിനും അഭിനന്ദനം

ഈ ദീപാവലി സൈനികർക്ക് സമർപ്പിച്ചും പൊതു ശൗചാലയം നിർമ്മിച്ചതിന് കേരളത്തെ അഭിനന്ദിച്ചും  പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയൊ പരിപാടിയായ 'മ൯ കി ബാതിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

അതിർത്തിയിൽ നടക്കുന്ന ഭീകരാക്രമത്തെ കുറിച്ചായിരുന്നു മോദി പരമ്പരയിൽ സംസാരിച്ചത്. 19 സൈനികരുടെ ജീവന്‍ നഷ്‌ടപ്പെട്ടതിലും നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണത്തിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യ൯ സൈന്യത്തോട് പൂർണ വിശ്വാസവും ബഹുമാനവുമാണെന്നും ഉറിയിൽ ഭീകരാക്രമണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.


അതിർത്തിയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള ജനങ്ങളുടെ വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍  പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്ര മോദി ആപ്പ്, മൈ ഗവൺമെ൯റ് ഒാപ്പൺ ഫോറം എന്നീ രണ്ടു ആപ്ളിക്കേഷനുകള്‍ ഇതിനായി ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇടമലക്കുടി ആദിവാസി ഊരിൽ ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയ  എഞ്ചിനീയറിംഗ് കോളെജ് വിദ്യാർത്ഥികളെ മോദി പ്രശംസിച്ചു. സമ്പൂര്‍ണ ശൗചാലയ എന്ന നേട്ടം കൈവരിച്ച സിക്കിം, ഹിമാചല്‍ പ്രദേശ്  എന്നീ സംസ്ഥാനങ്ങളുടെ പാതയിലേക്ക് കേരളവും  എത്തിച്ചേരുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

Read More >>