മന്‍ കീ ബാത്തില്‍ കേരളത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലാണ് കേരളത്തെ കുറിച്ച് അദ്ദേഹം വാചാലനായത്.

മന്‍ കീ ബാത്തില്‍ കേരളത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്‌ പ്രധാനമന്ത്രിയുടെ പ്രശംസ.  തുറസ്സായ സ്ഥലങ്ങളിൽ വിസര്‍ജ്ജനമില്ലാത്ത സംസ്ഥാനമായി കേരളം മാറാന്‍ ഒരുങ്ങുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച നരേന്ദ്ര മോദി പൊതു ശുചിമുറികൾ നിര്‍മ്മിക്കുന്നതിലും ശുചിത്വം പാലിക്കുന്നതിലും സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലാണ് കേരളത്തെ കുറിച്ച് അദ്ദേഹം വാചാലനായത്.

ഇടമലക്കുടിയിൽ വിദ്യാര്‍ത്ഥികൾ നടത്തിയ പൊതു ശൗചാലയ നിര്‍മ്മാണത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ന് മുൻ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ ചരമദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവുമാണ്. ഇരുവരേയും അനുസ്മരിച്ച മോദി ഇന്ധിരാഗാന്ധിയെ കുറിച്ചുള്ള അനുസ്മരണം ഒറ്റവാക്കിൽ ഒതുക്കിയപ്പോൾ വല്ലഭായ് പട്ടേലിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയെന്നതും ശ്രദ്ധേയമായി.

Read More >>