വാഹനം സുരക്ഷിതമാക്കാനൊരു മൊബൈല്‍ ആപ്പ്; 'തന്തയുടെ റോഡ്' അഥവാ ഡാഡീസ്‌റോഡ്

ആര്‍ക്കും ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.. 45 ദിവസത്തിനുള്ളില്‍ 1500 പേര്‍ ആപ്പ് ഗൂഗിള്‍ഡ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. 4.8 ആണ് റേറ്റിംഗ്.

വാഹനം സുരക്ഷിതമാക്കാനൊരു മൊബൈല്‍ ആപ്പ്;

'റോഡ് തന്റെ തന്തയുടെ വകയാണോ'? നടുറോഡിലും റോഡരുകിലും മറ്റും വാഹന ഉടമകള്‍ തമ്മിലെ തര്‍ക്കങ്ങളില്‍ പതിവ് ചോദ്യമാണിത്. മിനുട്ടുകള്‍ക്കുള്ളില്‍ തീരേണ്ട തമ്മിലടി കയ്യാങ്കളിയില്‍ എത്തുകയും ചെയ്യും. നടുറോഡിലെ തര്‍ക്കം ഇല്ലാതാക്കാനും വാഹന സുരക്ഷ ഉറപ്പ് വരുത്താനും മൊബൈല്‍ ആപ്ലിക്കേഷന്റെ കാര്യമേ ഉള്ളൂ. അങ്ങനെയൊരു ആപ്പുണ്ട്, ' ഡാഡീസ് റോഡ്' അതായത് 'തന്തയുടെ റോഡ്'.

കല്ല്യാണങ്ങള്‍ക്കോ ഷോപ്പിംഗിനോ പോയി കാറോ ബൈക്കോ പാര്‍ക്ക് ചെയ്ത് കുടുങ്ങാത്തവര്‍ ചുരുക്കം. പാര്‍ക്ക് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ നമ്മുടെ വാഹനം മുന്നോട്ടോ പിറകോട്ടോ അനക്കാന്‍ കഴിയാത്ത അവസ്ഥ. ചുറ്റിലുമുള്ള വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താനുള്ള പെടാപ്പാടാണ് പിന്നെ. നിങ്ങള്‍ക്ക് പാരയായ വാഹനത്തിന്റെ നമ്പര്‍ ഡാഡീസ്‌ റോഡ് ആപ്പില്‍ ടൈപ്പ് ചെയ്താല്‍ ഉടമസ്ഥന് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഓണ്‍ലൈനില്‍ അല്ലെങ്കില്‍ സന്ദേശം ടെക്‌സ്റ്റ് മെസേജ് ആയും എത്തും. ആര്‍ക്കും ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി  ഡൗണ്‍ലോഡ് ചെയ്യാനാകും.


[caption id="attachment_53644" align="alignleft" width="319"]WhatsApp Image 2016-10-27 at 13.52.26 'ഡാഡീസ്‌റോഡ്' ആപ്പിന്റെ ഐക്കണ്‍[/caption]

അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലാണ് ഡാഡീസ് റോഡ് ഏറ്റവും ഉപകാരി. പരിചയമില്ലാത്ത സ്ഥലത്ത് അപകടമുണ്ടായെന്നിരിക്കട്ടെ. ചുറ്റും കൂടിയിരിക്കുന്നവര്‍ക്ക് ആരെയാണ് വിവരം അറിയിക്കേണ്ടതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകും. മൊബൈല്‍ ആപ്പ് എടുത്ത് അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി. ആപ്പില്‍ സ്റ്റോര്‍ ചെയ്ത നിങ്ങളുടെ സുഹൃത്തുക്കളുടേയോ അടുത്ത ബന്ധുക്കള്‍ക്കോ സന്ദേശമെത്തും.

ഡാഡീസ്‌റോഡ് ആപ്പില്‍ ലൈസന്‍സും ആര്‍ സി ബുക്കും മറ്റ് രേഖകളും സ്റ്റോര്‍ ചെയ്ത് വെക്കാനാകും. ഇനി മറവി ഉള്ളവരാണെങ്കില്‍ ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍, വാഹനസര്‍വ്വീസ് തിയ്യതികള്‍ രേഖപ്പെടുത്തിയാല്‍ സമയമടുക്കുമ്പോള്‍ ആപ്ലിക്കേഷന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. വാഹനങ്ങളില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ചിട്ടുണ്ടെങ്കില്‍ അതുപയോഗിച്ച് വാഹന ഉടമയെ കണ്ടെത്താനുള്ള സൗകര്യവും ഡാഡീസ് ആപ്പിലുണ്ട്.

ഡാഡീസ് റോഡിന് 'ഡാഡിമാര്‍' മൂന്നാണ്. കൊല്ലം അഞ്ചല്‍ സ്വദേശി ജിജു ജോര്‍ജ്ജ്, കണ്ണൂര്‍ സ്വദേശികളായ ജിജു ജോസഫ്, വിനീത് പി കെ എന്നിവരാണ് സ്വന്തം ജോലിയുപേക്ഷിച്ച് ഡാഡീസ് റോഡ് ആപ്പിന് രൂപം നല്‍കിയത്. ജിജു ജോര്‍ജ് എച്ച്ഡിഎഫ്‌സിയില്‍ മാനേജറായിരുന്നു. മറ്റ് രണ്ടുപേരും സ്വന്തം ബിസിനസ് നടത്തിയിരുന്നു. മൂന്ന് പേരും എഞ്ചിനീയറിംഗ് പഠിക്കാത്തവര്‍.

app daddy

ആപ്പ് വന്ന വഴി...

മൂന്ന് വര്‍ഷം മുമ്പാണ്. ജിജു ജോര്‍ജിന്റെ അടുത്ത സുഹൃത്ത് മൈസൂരില്‍ കാറപകടത്തില്‍പ്പെട്ട് ബോധം പോയി നടുറോഡില്‍ കിടക്കുന്നു. ചുറ്റിലും ആളുകൂടി. അപകടത്തില്‍പ്പെട്ടത് ആരെന്നോ ആരെയാണ് വിളിക്കേണ്ടതെന്നോ ഒന്നും അറിയില്ല. മൂന്നു നാലു മണിക്കൂര്‍ സുഹൃത്ത് റോഡില്‍ തന്നെ കിടന്നു. അങ്ങനെയാണ് ഇത്തരത്തിലൊരു ആപ്പിനെക്കുറിച്ച് ചിന്തിച്ചതെന്ന് ജിജു ജോര്‍ജ് പറയുന്നു. 'വഴി നിന്റെ തന്തയുടെ വകയാണോ' എന്ന ചോദ്യത്തില്‍ നിന്നാണ് ആപ്പിന് പേരിട്ടത്.

ആപ്പിന് രൂപം നല്‍കാന്‍ 32 ലക്ഷം രൂപ ചിലവായി. എല്ലാം സ്വന്തം പോക്കറ്റില്‍ നിന്നു തന്നെ. കഴിയുമെങ്കില്‍ സര്‍ക്കാര്‍ സഹായത്തോടെ ആപ്പ് ജനങ്ങളിലേക്കെത്തിക്കാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ട്. ലൈസന്‍സില്ലാതെയോ ഓവര്‍സ്പീഡിനോ പൊലീസ് പിടിച്ചാല്‍ വീട്ടിലേക്ക് നോട്ടീസ് അയക്കുകയാണ് പതിവ്. പൊലീസിന് ഡാഡീസ് റോഡ് ആപ്പുണ്ടെങ്കില്‍ വാഹന ഉടമയ്ക്ക് നേരെ മെസേജ് നല്‍കാന്‍ കഴിയും. കത്തയച്ചും മറ്റും വലിയ തുക ചിലവിടേണ്ട കാര്യവുമില്ലെന്ന് ഇവര്‍ പറയുന്നു. 45 ദിവസത്തിനുള്ളില്‍ 1500 പേര്‍ ആപ്പ് ഗൂഗിള്‍ഡ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. 4.8 ആണ് റേറ്റിംഗ്.

Read More >>