എംഎല്‍എമാരുടെ നില വഷളായതായി ഡോക്ടര്‍മാര്‍; സഭ നിര്‍ത്തിവച്ചു

സ്വാശ്രയകോളേജ് പ്രവേശന വിഷയത്തില്‍ നിരാഹരത്തിലുള്ള എംഎല്‍എമാരുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎല്‍എമാരുടെ നില വഷളായതായി ഡോക്ടര്‍മാര്‍; സഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: സ്വാശ്രയകോളേജ് പ്രവേശന വിഷയത്തില്‍ നിരാഹരത്തിലുള്ള എംഎല്‍എമാരുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ എംഎല്‍എമാരുടെ ആരോഗ്യനിലയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്നു അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഇന്ന് സഭാ നടപടികള്‍ ആരംഭിച്ചതിന് തൊട്ടുപിറകേ എംഎല്‍എമാരുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. എംഎല്‍എമാരുടെ നില അതീവ ഗുരുതരമാണെന്നും ചോദ്യോത്തരവേള നിര്‍ത്തിവച്ച് സ്പീക്കര്‍ കക്ഷിനേതാക്കളുടെ യോഗം വിളിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രശ്‌നപരിഹാരത്തിനായി യോഗം വിളിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ സഭ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Read More >>