വീട്ടു ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടുടമയുടെ മകന്‍ വെടിവച്ചത് മദ്യലഹരിയില്‍: വധശ്രമത്തിന് കേസെടുത്തു

വീട്ടില്‍ അറ്റകുറ്റപ്പണിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടുടമയുടെ മകന്‍ വെടിവെച്ചത് മദ്യലഹരിയിലാണെന്ന് പോലീസ്. ഇന്നലെ ഉച്ചയോടെ പശ്ചിമ ബംഗാള്‍ സ്വദേശി ഷേയ്ഖ് മൈനുളിനാണ് (40) വെടിയേറ്റത്.

വീട്ടു ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടുടമയുടെ മകന്‍ വെടിവച്ചത് മദ്യലഹരിയില്‍: വധശ്രമത്തിന് കേസെടുത്തു

ആലുവ: വീട്ടില്‍ അറ്റകുറ്റപ്പണിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ വീട്ടുടമയുടെ മകന്‍ വെടിവച്ചത് മദ്യലഹരിയിലാണെന്ന് പോലീസ്. ഇന്നലെ ഉച്ചയോടെ പശ്ചിമ ബംഗാള്‍ സ്വദേശി ഷേയ്ഖ് മൈനുളിനാണ് (40) വെടിയേറ്റത്. ആലുവ സിവില്‍ സ്‌റ്റേഷന്‍ റോഡ് വിജയ് മന്ദിരത്തില്‍ ഡോ: ബാലകൃഷണന്റെ വീട്ടിൽ അറ്റകുറ്റപണിക്ക് എത്തിയതായിരുന്നു ഷേയ്ഖ് മൈനുള്‍.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

ഡോ: ബാലകൃഷ്ണന്റെ വീട് അറ്റകുറ്റപ്പണിക്ക് എടുത്ത എടത്തല സ്വദേശി സിജുവിന്റെ ജോലിക്കാരനായിട്ടാണ് ഷെയ്ബ് മൈനുള്‍ ഇവിടെയെത്തിയത്. മൂന്ന് ദിവസമായി ഇയാള്‍ ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ ഉച്ചയൂണിന് ശേഷം മുറ്റം വൃത്തിയാക്കുന്നതിനിടെ ഡോ: ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയ്( 30) പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റു ജോലിക്കാരും വീട്ടുടമമ്മയുടെ ഭാര്യയും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.


വിജയ് മദ്യത്തിന് അടിമയാണെന്നും അടുത്തിടെ ലഹരി വിമുക്ത കേന്ദ്രത്തില്‍  ചികിത്സ നേടിയിരുന്നതായും സമീപവാസികള്‍ പറയുന്നു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ ഗണ്‍ ആണ് വിജയ് കൈവശം വച്ചതെന്നും  വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ എസ്‌ഐ ഹണി കെ ദാസ് നാരദാ ന്യൂസിനോട് പറഞ്ഞു.

ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ച ഷേയ്ഖ് മൈനുളിന്റെ പിന്‍തുടയില്‍ നിന്ന്  വെടിയുണ്ട പുറത്തെടുത്തു. ഇതിനിടെ ആശുപത്രിയില്‍ വിജയ് എത്തി മൈനുളിന്റെ നെഞ്ചിലേയ്ക്കാണ് വെടിയുതിര്‍ത്തതെന്നും ഇയാള്‍ തിരിഞ്ഞതിനാലാണ് തുടയില്‍ കൊണ്ടതെന്നും പറഞ്ഞതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. മൈനുളിനെ മരുന്നു കുത്തിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് വിജയ് ആക്രോശിച്ചതായും ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസെത്തി ആശുപത്രിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

പാലക്കാട് സ്വന്തമായി ഫാം ഹൗസുള്ള ഡോക്ടറും കുടുംബവും ഫാം ഹൗസ് സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് എയര്‍ഗണ്‍ വാങ്ങിയത്. വിജയ് ആവശ്യപ്പെട്ടതു കൊണ്ടാണ് ഫാം ഹൗസില്‍ നിന്ന് തോക്കു കൊണ്ടുവന്നത്. തോക്കു ലഭിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ ഇതുമായി സിവില്‍ സ്റ്റേഷന്‍ റോഡിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് പരിസരത്തെത്തി ഭീഷണി മുഴക്കിയിരുന്നു. ഒരു കൈയ്യില്‍ മദ്യക്കുപ്പിയും മറുകൈയില്‍ തോക്കുമായെത്തിയ പ്രതി ഔട്ട്‌ലെറ്റിനു നേരെ തോക്കുചൂണ്ടിയ ശേഷം വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.

Read More >>