പീരുമേടില്‍ ആകാശത്തു നിന്ന് ഒരു കിലോയോളം ഭാരമുള്ള വസ്തു വീണു: ഉല്‍ക്കയെന്ന് പ്രാഥമിക നിഗമനം

പീരുമേടില്‍ ആകാശത്തു നിന്ന് വീണ അജ്ഞാത വസ്തുവിനെ ചൊല്ലിയുളള ഊഹാപോഹം തുടരുന്നു. ഒരു കിലോയോളം ഭാരമുളള വസ്തു എന്തെന്നറിയാനുളള ആകാംക്ഷയിലാണ് മുപ്പത്തിയഞ്ചാം മൈലുകാര്‍.

പീരുമേടില്‍ ആകാശത്തു നിന്ന് ഒരു കിലോയോളം ഭാരമുള്ള വസ്തു വീണു: ഉല്‍ക്കയെന്ന് പ്രാഥമിക നിഗമനം

തൊടുപുഴ: പീരുമേടില്‍ ആകാശത്തു നിന്ന് വീണ അജ്ഞാത വസ്തുവിനെ ചൊല്ലിയുള്ള ഊഹാപോഹം തുടരുന്നു. ഒരു കിലോയോളം ഭാരമുളള വസ്തു എന്തെന്നറിയാനുളള ആകാംക്ഷയിലാണ് മുപ്പത്തിയഞ്ചാം മൈലുകാര്‍. ഇന്നലെയാണ് പീരുമേടിന് സമീപം മുപ്പത്തിയഞ്ചാംമൈല്‍ ബോയിസ് തോട്ടത്തില്‍ ആകാശത്തുനിന്ന് അജ്ഞാതവസ്തു ഭൂമിയില്‍ പതിച്ചത്. ഇത് ഉൽക്കയാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഓട്ടോഡ്രൈവറായ പി.വി. ജോസഫാണ് അജ്ഞാതവസ്തു താഴേക്ക് വീഴുന്നത് കണ്ടത്. ഉടന്‍തന്നെ പെരുവന്താനം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി സാധനം സ്റ്റേഷനിലേക്ക് മാറ്റി. പതിച്ച വസ്തുവിന് എട്ടു സെന്റിമീറ്റര്‍ വീതിയും അഞ്ച് സെന്റിമീറ്റര്‍ നീളവുമുണ്ട്. ഏകദേശം 1085 ഗ്രാം തൂക്കവുമുണ്ട്.

പെരുവന്താനം പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജിയോളജിക്കല്‍ സര്‍വേയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി വസ്തു ഏറ്റെടുത്തു. ഉൽക്ക തന്നെയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വിശദമായ പഠനത്തിന് ശേഷം മാത്രമേ ഈ കാര്യത്തില്‍ അന്തിമതീരുമാനം പറയാന്‍ കഴിയുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.