സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം; ട്രംപിനോട് ക്ഷമിക്കണമെന്ന് ഭാര്യ

വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദ് വാഷിങ്ടണ്‍ പോസ്റ്റാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്.

സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം; ട്രംപിനോട് ക്ഷമിക്കണമെന്ന് ഭാര്യ

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനോട് ക്ഷമിക്കണമെന്ന് ഭാര്യ മിലാനിയ. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ദ് വാഷിങ്ടണ്‍ പോസ്റ്റാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. 2005ലെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

'നല്ലവരായ ആളുകള്‍ ട്രംപിന് മാപ്പുകൊടുക്കുമെന്നാണ് കരുതുന്നത്, ഒരു നേതാവിന് ചേര്‍ന്ന വാക്കുകളല്ല തന്റെ ഭര്‍ത്താവ് ഉപയോഗിച്ചത്.  അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്കും നാണക്കേടുണ്ടാക്കി. എന്നാല്‍, എനിക്കറിയാവുന്ന ട്രംപ് സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ്.' മെലീന വ്യക്തമാക്കി.


വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡൊമാക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ രംഗത്തെത്തി. വീഡിയോയിലെ പരാമര്‍ശങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ഇങ്ങനെയുള്ള ഒരാളെ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ സമ്മതിക്കരുതെന്നും ഹിലരി വ്യക്തമാക്കി. ഹിലരിയുടെ പ്രതികരണത്തിന് പിന്നാലെ ട്രംപ് ക്ഷമാപണം നടത്തിയിരുന്നു. തെറ്റുപറ്റാത്ത പൂര്‍ണതയുളള ആളാണ് താനെന്ന് കരുതുന്നില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ ഖേദമുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Read More >>