മെഹ്ദി ഹസ്സന്‍റെയും ഫൈസ് അഹമ്മദ് ഫൈസിന്‍റെയും ഗസലുകള്‍ പാടുന്ന ബ്രിട്ടീഷ് ഗായിക

ഓഹ് താനിയ! ''ഇശല്‍ തേന്‍കണം ചോരുമീ നിന്‍റെ ചുണ്ടിന്‍ ഗസല്‍ പൂക്കള്‍ എന്നെ കലാകാരനാക്കി''

മെഹ്ദി ഹസ്സന്‍റെയും ഫൈസ് അഹമ്മദ് ഫൈസിന്‍റെയും ഗസലുകള്‍  പാടുന്ന ബ്രിട്ടീഷ് ഗായിക

ഗസലുകള്‍ റീമിക്സുകള്‍ ആയും, കവറുകള്‍ ആയും അങ്ങനെ പല വിധ പരീക്ഷണങ്ങള്‍ ആയി നാം കേട്ടുകൊണ്ടിരിക്കുന്നു. ആ സംഗീത ശാഖയെ വിരഹത്തിന്റെയും പ്രണയത്തിന്‍റെയും അത്യുന്ഗഭാവങ്ങളോടൊപ്പം ഏവരും താലോലിക്കുന്നു!

ഇശല്‍ തേന്‍കണം ചോരുമീ നിന്‍റെ ചുണ്ടിന്‍ ഗസല്‍ പൂക്കള്‍ എന്നെ കലാകാരനാക്കി എന്ന് അക്ഷാരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്ന ആലാപനം ആണ് താനിയ വെല്‍സ് ഉറുദു ഗസലുകളിലൂടെ കാഴ്ച വെക്കുന്നത്.

https://www.youtube.com/watch?v=uljr_Z1hieg


കവിതകളിലൂടെയും, ശായരികളിലൂടെയും വികാരങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിക്കുന്ന ഫൈസിന്‍റെയും, മെഹ്ദി ഹസ്സന്റെയും വരികള്‍ അക്ഷര സ്പുടതയോടെ ആരെയും അസൂയാവഹം ആക്കുന്ന തരത്തില്‍ താനിയ പാടുമ്പോള്‍ ഒരു ബ്രിട്ടീഷ്‌ ഗായിക ആണ് പാടുന്നത് എന്ന് ഒരു കാരണവശാലും തോന്നില്ല എന്നതാണ് വാസ്തവം.

https://www.youtube.com/watch?v=Lw-ZrBb7URY

ലണ്ടന്‍ ആസ്ഥാനമാക്കി സെവെന്‍ ഐസ് എന്ന തന്‍റെ ബാന്‍ഡിനോടൊപ്പം പ്രവര്‍ത്തിക്കുന്ന  താനിയ  ഈയിടെ അനുഷ്ക ശങ്കറിന്‍റെ കൂടെ കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ പാടുക ഉണ്ടായി.

നിരവധി ഉറുദു, ഹിന്ദി ഗാനങ്ങള്‍ പാടിയിട്ടുള്ള താനിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക