മായൻ മൗലവിയും ഉണ്ണീൻ മൗലവിയും

മതപണ്ഡിതരായും ബീഡിത്തൊഴിലാളി സംഘാടകരായും ഒരുപോലെ അറിയപ്പെട്ടിരുന്ന രണ്ടുപേർ

ലേഖകന്റെ (പി പി ഷാനവാസ്) പിതാവിന്റെ അമ്മാമന്മാരായ ഇവർ മതപണ്ഡിതരായും ബീഡിത്തൊഴിലാളി സംഘാടകരായും ഒരുപോലെ അറിയപ്പെട്ടിരുന്നു. പണ്ഡിത കേസരിയായിരുന്ന മായൻ മൗലവി കമ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരന്റെ സഹകാരിയുമായിരുന്നു. ദാമോദരൻ വഴിയുള്ള പ്രചോദനത്താൽ പൊന്നാനിയിലെ ബീഡിത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു. പൊന്നാനിയിലെ മുസ്ലിം ബീഡി മുതലാളിമാരേക്കാൾ നല്ല ഇസ്ലാമാണ് കെ.ദാമോദരന്റെ കമ്യൂണിസമെന്ന് പ്രസംഗിച്ചതിന് മായൻ മൗലവിയെ യാഥാസ്ഥിതികർ വിചാരണ ചെയ്തിരുന്നു. അനിയൻ ഉണ്ണീൻ മൗലവിയാകട്ടെ, കൊണ്ടോട്ടിയിലെ ബീഡിത്തൊഴിലാളികൾക്കിടയിൽ ട്രേഡ് യൂണിയൻ ആക്ടിവിസ്റ്റായിരുന്നു.

Story by
Read More >>