ബന്ധു നിയമന വിവാദം; വിജിലന്‍സ് നിയമോപദേശം തേടും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബന്ധു നിയമന വിവാദം; വിജിലന്‍സ് നിയമോപദേശം തേടും

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരായ പരാതിയില്‍ വിജിലന്‍സ് നിയമോപദേശം തേടും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് വ്യക്തതയ്ക്ക് വേണ്ടി നിയമോപദേശം തേടുന്നത് ഇക്കാര്യം സംബന്ധിച്ച് വിജിലന്‍സ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

അനധികൃത നിയമനത്തെ തുടര്‍ന്ന് ജയരാജനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം രൂക്ഷമാണ്. ജയരാജനെതിരെ കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കിയിരുന്നു. നിയമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ സമീപിച്ചു. ഈ പശ്ചാത്തലത്തിലാണ് നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ജയരാജനെതിരെ കേസെടുക്കണമോയെന്നും വിജിലന്‍സ് ആരായും.

Read More >>