മോസുളില്‍ 50 മുന്‍ പോലീസ് ഉദ്യോഗസ്ഥന്മാരെ കൊന്നു ഐഎസ് ഭീകരത

ഇറാഖിലെ ഐഎസ്സിന്റെ ശക്തി കേന്ദ്രമായ മോസുളില്‍ 50 മുന്‍ പോലീസ് ഉദ്യോഗസ്ഥന്മാരെ കഴുത്തറത്ത് കൊന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

മോസുളില്‍ 50 മുന്‍ പോലീസ് ഉദ്യോഗസ്ഥന്മാരെ കൊന്നു ഐഎസ് ഭീകരത

മോസുള്‍: ഇറാഖിലെ ഐഎസ്സിന്റെ ശക്തി കേന്ദ്രമായ മോസുളില്‍ 50 മുന്‍ പോലീസ് ഉദ്യോഗസ്ഥന്മാരെ കഴുത്തറത്ത് കൊന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സ്ഥലത്തെ സാധാരണക്കാരെയും സര്‍ക്കാര്‍ വൃത്തങ്ങളെയും ഉദ്ധരിച്ചു ഐക്യരാഷ്ട്രസഭയാണ് വിവരം പുറത്തു വിട്ടത്. ഐഎസ് തടവില്‍ കഴിയുകയായിരുന്ന ഇവരെ ഈകഴിഞ്ഞ ഞാറാഴ്ചയാണ് ഐഎസ് വധിച്ചത്.

ഇറാഖി സൈന്യം നഗരത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന വേളയിലാണ് ഐഎസ് കൂടുതല്‍ നരഹത്യകളിലേക്ക് നീങ്ങുന്നത്. സൈന്യത്തെ നേരിടാന്‍ ഐഎസ് മനുഷ്യ കവചം ഉപയോഗിച്ചെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മോസുളില്‍ നിന്നും 45 കീമി അകലെയുള്ള സഫീനയില്‍ ഐഎസ് 15 പേരെ കൊന്നു ജഡങ്ങള്‍ പുഴയില്‍ ഒഴുക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാട്ടുകാരില്‍ ഭീതി ജനിപ്പിക്കാന്‍ വേണ്ടിയാണ് ഐഎസ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഒക്ടോബര്‍ 19ന് തങ്ങള്‍ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ചില  സഫീന സ്വദേശികളെ ഐഎസ് വണ്ടിയില്‍ നഗരം മുഴുവന്‍ കെട്ടി വലിച്ചിരുന്നു.

Story by