സൗമ്യ വധക്കേസിൽ മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയിൽ ഹാജരാകും

സുപ്രീംകോടതി നോട്ടീസ് ലഭിച്ചതായി കട്ജു സ്ഥിരീകരിച്ചു. എന്നാൽ ഹാജരാകുന്നത് സംബന്ധിച്ചുള്ള ഭരണഘടനാ വിലക്ക് കോടതിയെ അറിയിക്കുമെന്നും അനുമതി ലഭിച്ചാൽ ഹാജരാകുമെന്നും കട്ജു പറഞ്ഞു.

സൗമ്യ വധക്കേസിൽ മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയിൽ ഹാജരാകും

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീംകോടതിയിൽ ഹാജരാകുമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. അടുത്ത മാസം 11 വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹാജരാവുക. കേസിൽ പ്രതിയായ ഗോവിന്ദ ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് കട്ജു രംഗത്തെത്തിയിരുന്നു. തുടർന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ കട്ജുവിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി നോട്ടീസ് ലഭിച്ചതായി കട്ജു സ്ഥിരീകരിച്ചു. എന്നാൽ ഹാജരാകുന്നത് സംബന്ധിച്ചുള്ള ഭരണഘടനാ വിലക്ക് കോടതിയെ അറിയിക്കുമെന്നും അനുമതി ലഭിച്ചാൽ ഹാജരാകുമെന്നും കട്ജു പറഞ്ഞു.


സൗമ്യയുടെ മരണത്തിനിടയാക്കിയ തലയിലെ രണ്ടാമത്തെ മുറിവ് ഉണ്ടാക്കിയത് ഗോവിന്ദച്ചാമി ആണെന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കിയത്. ഇതാണ് കട്ജു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്തത്. ഗോവിന്ദച്ചാമിക്കുമേല്‍ കൊലക്കുറ്റം ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകളുണ്ടായിട്ടും സുപ്രീംകോടതി അത് പരിഗണിച്ചില്ലെന്നും കട്ജു വിമർശിച്ചിരുന്നു.അതിനിടയിൽ മാർക്കണ്ഡേയ കട്ജുവിനെ സന്ദർശിച്ച് എഡിജിപി ബി സന്ധ്യയുടെ നടപടിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് അഡ്വക്കേറ്റ് ജനറൽ രംഗത്തെത്തി. സർക്കാർ അറിയാതെയാണ് കൂടിക്കാഴ്ച നടത്തിയതെന്നും നിർണായക കേസായതിനാൽ സ്വന്തം നിലയിൽ തീരുമാനം എടുത്തത് ശരായായ നടപടി അല്ലെന്നും സി പി സുധാകർ പ്രസാദ് പ്രതികരിച്ചു. എന്നാൽ സൗമ്യ കേസുമായി ബന്ധപ്പെട്ടല്ല കട്ജുവിനെ കണ്ടെതെന്നും കൂടിക്കാഴ്ച വ്യക്തിപമായിരുന്നു എന്നും ബി സന്ധ്യ പറഞ്ഞു.

Read More >>