അനുഗ്രഹം തേടി അമ്മയുടെ സന്നിധിയില്‍: ഈസ്റ്റ് ആംഗ്ലീയ, സൗത്താംപ്റ്റണ്‍ രൂപതകളിലും മാര്‍ സ്രാമ്പിക്കല്‍ ഓടിയെത്തി

ഗ്രേറ്റ് ബ്രിട്ടനിലെ നിയുക്ത സീറോ മലബാര്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേകത്തിനു ഒരുക്കമായുളള തന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഇന്നലെയും ഈസ്റ്റ് ആംഗ്ലീയ, സൗത്താംപ്റ്റണ്‍ രൂപതകളിലും ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിലും സന്ദര്‍ശനം നടത്തി

അനുഗ്രഹം തേടി അമ്മയുടെ സന്നിധിയില്‍: ഈസ്റ്റ് ആംഗ്ലീയ, സൗത്താംപ്റ്റണ്‍ രൂപതകളിലും മാര്‍ സ്രാമ്പിക്കല്‍ ഓടിയെത്തി

ഫാ:ബിജു കുന്നക്കാട്ട്

അതിവേഗം ബഹൂദൂരം ഓടിയെത്തി കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടനിലെ നിയുക്ത സീറോ മലബാര്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാഭിഷേകത്തിനു ഒരുക്കമായുളള തന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഇന്നലെയും ഈസ്റ്റ് ആംഗ്ലീയ, സൗത്താംപ്റ്റണ്‍ രൂപതകളിലും ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിലും സന്ദര്‍ശനം നടത്തി.

02വ്യാഴാഴ്ച നോര്‍വിച്ചിലെത്തിയ നിയുക്ത മെത്രാനെ ഫാ: ഫിലിപ്പ് പതമാക്കല്‍, ഫാ: ടെറിന്‍ മുല്ലക്കര, എന്നിവരും നിരവധി വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ച ശേഷം ഈസ്റ്റ് ആംഗ്ലീയ ബിഷപ്പ് അലന്‍ ഹോപ്‌സുമായി മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് വാത്സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യം തനിക്കും പുതിയ രൂപതയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചു. കേംബ്രിഡ്ജില്‍ വൈകീട്ട് അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം പീറ്റര്‍ബറോ, ഹാപ്പ്‌വര്‍ത്ത,് ഹണ്ണിംഗ്ടണ്‍, കേംബ്രിഡ്ജ്, കിംഗ്‌സിലിന്‍ എന്നിവിടങ്ങളിലെ വിശ്വാസികളെ കാണാനും ഇടയന്‍ സമയം കണ്ടെത്തി.


unnamedഇന്നലെ സൗത്താംപ്റ്റണ്‍ രൂപതയിലെ വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളുമായി ആശയവിനിമയം നടത്തി. സൗത്താംപ്റ്റണില്‍ മോണ്‍: വിന്‍സെന്റ് ഹാര്‍വി, ഫാ: രാജേഷ് എബ്രാഹാം ആനത്തില്‍, ഫാ:ടോമി ചിറയക്കല്‍ മണവാളന്‍, ഫാ: അനീഷ് മണിവേലില്‍ എന്നിവരും പോര്‍ട്‌സ്മൗത്ത്, സൗത്താംപ്റ്റണ്‍, അന്‍ഡോവര്‍, ബേസിംഗ്‌സ്‌റ്റോക് എന്നിവിടങ്ങളിലെ വിശ്വാസികളും ചേര്‍ന്ന് തങ്ങളുടെ പുതിയ ഇടയന് ഊഷ്മള സ്വീകരണം നല്‍കി. ഈ മാസം 18 -ാം തീയതി യുകെയില്‍ വന്നിറിങ്ങിയതു മുതല്‍ പിതാവ് തന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. തന്റെ പുതിയ രൂപതയുടെ വ്യാപ്തിയും ആഴവും അറിയുന്നതിന് തന്റെ ശുശ്രൂഷയ്ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ നേരില്‍ കാണുന്നതിനുംഅതാതു രൂപതകളിലെ  മെത്രാന്‍മാരുടെ ആശീര്‍വാദവും പ്രാര്‍ത്ഥനയും തേടുന്നതിനുമാണ് മെത്രാഭിഷേകത്തിനു മുന്‍പ് തന്നെ ഇത്തരമൊരു പ്രാഥമികസന്ദര്‍ശന പരിപാടി ക്രമീകരിച്ചത്. തികച്ചും അനൗദ്യോഗികമായിരുന്നുവെങ്കിലും എല്ലായിടത്തും വലിയ ആവേശത്തോടെയാണ് വിശ്വാസികള്‍ തങ്ങളുടെ വലിയ ഇടയനെ വരവേറ്റത്.

04ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ക്‌നാനായ തിരുനാളിലും കണ്‍വെന്‍ഷനിലും സാല്‍ഫോര്‍ഡ് രൂപതയുടെ ചാപ്ലയന്‍സി ഡേയിലും മാര്‍ സ്രാമ്പിക്കല്‍ പങ്കുചേരും. വിരലെണ്ണാവുന്ന ദിവസങ്ങളിലേയ്ക്ക് ഒക്ടോബര്‍ ഒന്ന് എന്ന മെത്രാഭിഷേക ദിനം അടുത്തതോടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്രതലത്തിലും ഓരോ വിശുദ്ധ കുര്‍ബാനകേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.

06ഓരോ വിശുദ്ധ കുര്‍ബാനകേന്ദ്രങ്ങളില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്ര എണ്ണം എന്‍ട്രി പാസുകള്‍ ഈ ദിവസങ്ങളില്‍ ലഭ്യമായി തുടങ്ങും. മെത്രാഭിഷേകത്തിന് വേദിയാകുന്ന പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ ഫാ: തോമസ് പാറയടിയും ജോ:കണ്‍വീനര്‍ ഫാ:മാത്യു പൊയ്കയിലും അറിയിച്ചു.