മെത്രാഭിഷേകത്തിന്റെ ആഹ്ലാദത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍: ഫ്രൂസ്ബറി, ലിവര്‍പൂള്‍, ക്ലിഫ്ടണ്‍, ബ്രിസ്റ്റോള്‍ രൂപതകള്‍ നിയുക്ത ഇടയന് സ്വാഗതമേകി

ഫ്രൂസ്ബറി രൂപതയില്‍ റവ. ഡോ ലോനേഷന്‍ അരണ്ടാശ്ശേരിയുടെ നേതൃത്വത്തിലും മാര്‍ സ്രാമ്പിക്കലിനെ വിശ്വാസികള്‍ വരവേറ്റു.

മെത്രാഭിഷേകത്തിന്റെ ആഹ്ലാദത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍: ഫ്രൂസ്ബറി, ലിവര്‍പൂള്‍, ക്ലിഫ്ടണ്‍, ബ്രിസ്റ്റോള്‍ രൂപതകള്‍ നിയുക്ത ഇടയന് സ്വാഗതമേകി

ഫാ: ബിജു കുന്നക്കാട്ട്‌
മെത്രാഭിക്ഷേക ദിനങ്ങള്‍ അടുത്തുവരുന്നതിനിടയിലും 'കിതപ്പറിയാതെ കുതിക്കുന്ന' നിയുക്ത ഇടയനെ കാത്ത് ആവേശത്തോടെ വിശ്വാസികള്‍. ഫ്രൂസ്ബറി രൂപതയില്‍ റവ. ഡോ ലോനേഷന്‍ അരണ്ടാശ്ശേരിയുടെ നേതൃത്വത്തിലും മാര്‍ സ്രാമ്പിക്കലിനെ വിശ്വാസികള്‍ വരവേറ്റു. ലിവര്‍പൂള്‍ മുന്‍ രൂപതാധ്യക്ഷന്‍ വിന്‍സന്റ് മലോണും ഇപ്പൊഴത്തെ അധ്യക്ഷന്‍   മാല്‍ക്കം മക്മഹോനും നിയുക്ത മെത്രാന് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നു. വിഷ്ടന്‍,ഫസക്കേര്‍ലി, ലിവര്‍പൂള്‍, സാറിംഗ്ടണ്‍, വിഗണ്‍, സീത്ത് പോര്‍ട്ട്, സൊഹെലന്‍സ് എന്നീ കൂട്ടായ്മകളിലും മാര്‍ സാമ്പ്രിക്കല്‍ സന്ദര്‍ശനം നടത്തി.


ഇന്നലെ ബ്രിസ്റ്റോള്‍, ക്ലിഫ്ടണ്‍ എന്നീ സ്ഥലങ്ങള്‍ നിയുക്ത ഇടയന്‍ സന്ദര്‍ശിച്ചു.  ഫാ:പോള്‍ വെട്ടിക്കാട്ടും ഫാ: ഗ്രിഗറി ഗ്രാന്റും പുതിയ ഇടയനെ സ്വീകരിച്ചു. തുടര്‍ന്ന് ബാത്തിലെ കൂട്ടായ്മ സന്ദര്‍ശിച്ച ശേഷം ഫാ ജെറമി റിഗ്ഡണ്‍ മാര്‍ സ്രാമ്പിക്കലുമായി ആശയ വിനിമയം നടത്തി. ടോണ്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയിലും ഗ്ലോസ്റ്റര്‍ കമൂണിറ്റിയിലും സന്ദര്‍ശനം നടത്തിയ മാര്‍ സ്രാമ്പ്ിക്കല്‍, വെസ്റ്റണ്‍ സൂഫര്‍ മേര്‍ കൂട്ടായ്മയിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

055666666ഇന്ന് വെയില്‍സില്‍ നടത്തുന്ന സന്ദര്‍ശനത്തോടെ പ്രാഥമിക സന്ദര്‍ശന പരിപാടി സ്രാമ്പിക്കല്‍ പൂര്‍ത്തിയാക്കും. വളരെ അനൗപചാരികമായി പദ്ധതിയിട്ടതാണെങ്കിലും എല്ലായിടത്തും ആവേശം നിറഞ്ഞ സ്വീകരണങ്ങളാണ് പുതിയ ഇടയനെ കാത്തിരുന്നത്. 'ചില ഒറ്റപ്പെട്ട കോണുകളില്‍നിന്നുയരുന്ന അപ്രസക്തമായ ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ല' എന്ന മാര്‍ സ്രാമ്പിക്കലിന്റെ പ്രസ്താവനയ്ക്ക് അടിവരയിടുന്ന തരത്തിലാണ് ഓരോ ഇടത്തും സ്വീകരണങ്ങള്‍ ലഭിച്ചത്.

m oneഅതേസമയം മെത്രാഭിഷേകത്തിന്റെ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. പ്രവേശന പാസ്സുകളെല്ലാം തന്നെ വിതരണം ചെയ്തുകഴിഞ്ഞു. ഒക്ടോബര്‍ 9 എന്ന പുണ്യ ദിനത്തിലേക്ക് പ്രാര്‍ത്ഥനാ പൂര്‍വ്വം കാത്തിരിക്കുകയാണ് വിശ്വാസികള്‍. മെത്രാഭിഷേകത്തില്‍ പങ്കുചേരുന്നതിനായി കേരളത്തില്‍ നിന്നുള്ള മെത്രാന്‍മാര്‍ ലണ്ടനില്‍ എത്തിച്ചേരും.