മെത്രാന്‍മാരുടെ കൂട്ടായ്മയിലേയ്ക്ക് മാര്‍ സ്രാമ്പിക്കല്‍ ഉയര്‍ത്തപ്പെടുന്നതിന് സാക്ഷികളാകാന്‍ ഇരുപത്തഞ്ചോളം മെത്രാന്‍മാര്‍: യുകെ മലയാളികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് ഇനി 3 ദ�

സീറോ മലബാര്‍ സഭയുടെ തലവനും സഭയുടെ രാജകുമാരന്‍മാരില്‍ ഒരാളുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം നടക്കുമ്പോള്‍ തങ്ങളുടെ മെത്രാന്‍ കൂട്ടായ്മയിലേയ്ക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തുന്നത് കേരളത്തില്‍ നിന്നും യുകെയില്‍ നിന്നുമായി ഇരുപത്തഞ്ചോളം മെത്രാന്‍മാര്‍.

മെത്രാന്‍മാരുടെ കൂട്ടായ്മയിലേയ്ക്ക് മാര്‍ സ്രാമ്പിക്കല്‍ ഉയര്‍ത്തപ്പെടുന്നതിന് സാക്ഷികളാകാന്‍ ഇരുപത്തഞ്ചോളം മെത്രാന്‍മാര്‍: യുകെ മലയാളികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് ഇനി 3 ദ�

ഫാ: ബിജു കുന്നക്കാട്
സീറോ മലബാര്‍ സഭയുടെ തലവനും സഭയുടെ രാജകുമാരന്‍മാരില്‍ ഒരാളുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം നടക്കുമ്പോള്‍ തങ്ങളുടെ മെത്രാന്‍ കൂട്ടായ്മയിലേയ്ക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തുന്നത് കേരളത്തില്‍ നിന്നും യുകെയില്‍ നിന്നുമായി ഇരുപത്തഞ്ചോളം മെത്രാന്‍മാര്‍. ആതിഥേയ രൂപതയായ ലാങ്കാസ്റ്റര്‍ രൂപതയുടെ മെത്രാന്‍ മൈക്കിള്‍ കാംബെല്ലും മാര്‍ സ്രാമ്പിക്കലിന്റെ മാതൃ രൂപതയായ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടുമാണ് മെത്രാഭിഷേക ശുശ്രഷയില്‍ സഹകാര്‍മ്മികര്‍.


[caption id="attachment_47892" align="alignleft" width="300"]o1 ലാങ്കാസ്റ്റര്‍ രൂപതയുടെ മെത്രാന്‍ മൈക്കിള്‍ കാംബെല്‍[/caption]

ഇവരെ കൂടാതെ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍  മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, അമേരിക്കയിലെ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഉജ്ജയിന്‍ രൂപതാ മെത്രാനും പ്രവാസി കാര്യ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ സെബാസ്റ്റ്യന്‍ വടക്കല്‍, യുറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്. ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തന്‍ ആര്‍ച്ചു ബിഷപ്പ് മാത്യൂസ് മാര്‍ തിമോത്തിയോസ് (മെത്രാപ്പൊലിത്താ, യുകെ, യുറോപ്പ്, ആഫ്രിക്ക- മലങ്കര ഓര്‍ത്ത് സിറിയന്‍ ചര്‍ച്ച്) തുടങ്ങിയവര്‍ തങ്ങളുടെ പ്രാര്‍ത്ഥന കൊണ്ട് അനുഗ്രഹിക്കുമ്പോള്‍ യുകെയിലുളള പത്തോളം ലത്തീന്‍ കത്തോലിക്കാ രൂപതകളുടെ ബിഷപ്പുമാരും ഈ ചരിത്ര നിമിഷത്തിനു സാക്ഷികളാകാന്‍ എത്തിച്ചേരും.

[caption id="attachment_47894" align="alignright" width="300"]jowph kallarangattu പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്[/caption]

സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ: ഡാനിയേല്‍ കുളങ്ങര, ഫാ: തോമസ് മടുക്കമൂട്ടില്‍, എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കും. വികാരി ജനറള്‍മാരും അപ്പസ്‌തോലിക് നൂണ്‍ഷോയും റവ: അന്റോണിയോ മെത്തിനി(്പ്പസ്‌തോലിക് ന്യൂണ്‍ഷോ, ബ്രിട്ടന്‍) യുടെ പ്രത്യേക പ്രതിനിധികളായ മോണ്‍സിഞ്ഞോര്‍ മാറ്റി ഡി മോറി, മോണ്‍സിഞ്ഞോര്‍ വിന്‍സെന്റ് ബ്രാഡി തുടങ്ങിയവരും മറ്റു രൂപതകളിലെ മോണ്‍സിഞ്ഞോര്‍മാരും പ്രസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ ജോണ്‍ കോളിന്‍സും അദ്ദേഹത്തി്#റെ പത്‌നിയും പ്രസ്റ്റണ്‍ സിറ്റി വൈസ് ലോര്‍ഡ് ആന്റ് ലെയ്റ്റനന്റ് തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.

തിരുകര്‍മ്മങ്ങളുടെ ആര്‍ച്ച്ഡീക്കന്‍, ഇതു വരെ ഇംഗ്ലണ്ട് & വെയില്‍സിലെ സീറോ മലബാര്‍ കോ- ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നു ഫാ:തോമസ് പാറയടിയില്‍ ആണ്. തിരുകര്‍മ്മങ്ങളുടെ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയ ഫാ: മാത്യു ചൂരപൊയ്കയില്‍ മെത്രാഭിഷേക ചടങ്ങുകളുടെ ജോയിന്റ് കണ്‍വീനറാണ്.