പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ന് കളിയല്ല കാര്യമാണ്: മെത്രാഭിഷേകത്തിനുളള ഒരുക്കള്‍ പൂര്‍ണ്ണം; ഒക്ടോബര്‍ 9 സീറോ മലബാര്‍ സഭയ്ക്കും യുകെ വിശ്വാസി സമൂഹത്തിനും ഇനി ചരിത്ര ദ

രണ്ടു മാസത്തോളമായി പ്രാര്‍ത്ഥിച്ചും ഒരുക്കങ്ങള്‍ നടത്തിയും കാത്തിരുന്ന ആ പുണ്യ ദിനം വന്നെത്തിയിരിക്കുന്നു.

പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ന് കളിയല്ല കാര്യമാണ്: മെത്രാഭിഷേകത്തിനുളള ഒരുക്കള്‍ പൂര്‍ണ്ണം; ഒക്ടോബര്‍ 9 സീറോ മലബാര്‍ സഭയ്ക്കും യുകെ വിശ്വാസി സമൂഹത്തിനും ഇനി ചരിത്ര ദ

ഫാ: ബിജു കുന്നക്കാട്ട്

രണ്ടു മാസത്തോളമായി പ്രാര്‍ത്ഥിച്ചും ഒരുക്കങ്ങള്‍ നടത്തിയും കാത്തിരുന്ന ആ പുണ്യ ദിനം വന്നെത്തിയിരിക്കുന്നു. ഒരു ജനതയുടെ വര്‍ഷങ്ങളായുളള നിലവിളിക്കുത്തരമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയിലൂടെ ദൈവം അനുവദിച്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും അതിന്റെ പുതിയ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കലും ഇന്നു പിറവിയെടുക്കുന്നു. ചരിത്രത്തിലാദ്യമായി പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് ഫുട്‌ബോള്‍ സ്‌റ്റേഡിയും മറ്റൊരു ജനസമുദ്രത്തിന് വേദിയാകുന്നു.


മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ റവ: ഡോ: തോമസ് പാറയടിയില്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ്് അല്‍ഫോണ്‍സാ ദേവാലയം കത്തീഡ്രലായി ഉയര്‍ത്തി. പുതിയ രൂപതാ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദ്ദിനാള്‍മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കത്തീഡ്രല്‍ പ്രഖ്യാപനം നടത്തിയത്. ഇന്നലെ മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളുടെ റിഹേഴ്‌സല്‍ കര്‍ദ്ദിനാള്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് മെത്രാഭിഷേകം നടക്കുന്ന സ്റ്റേഡിയത്തിലെത്തിയ കര്‍ദ്ദിനാളും നിയുക്ത മെത്രാനും ജനറല്‍ കണ്‍വീനര്‍ റവ: ഡോ: തോമസ് പാറയടിയും മറ്റു വൈദീകരും കമ്മിറ്റിയംഗങ്ങളും ഒരുക്കങ്ങളുടെ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തി. സഭാധ്യക്ഷന്‍ പൂര്‍ണ സംതൃപ്തിയാണ് മെത്രാഭിഷേക ഒരുക്കങ്ങളെക്കുറിച്ച് പ്രകടിപ്പിച്ചത്.

55663കൃത്യം 12 മണിക്ക് പ്രാര്‍ത്ഥനാ ഗാനങ്ങളോട് കൂടി തിരുക്കര്‍മ്മങ്ങള്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. തിരുക്കര്‍മ്മങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും കമ്മിറ്റിയംഗങ്ങളുടെയും വോളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയായി. എന്‍ട്രി പാസ് മറക്കാതിരിക്കാനും കുടയ്ക്കു പകരം റെയിന്‍ കോട്ട് കരുതാനും ആവശ്യമുളള ഭഷണ സാധനങ്ങളും ദാഹജലവും കരുതാനും വിശ്വാസികള്‍ മറന്നു പോകരുതെന്ന് മെത്രാഭിഷേക കമ്മിറ്റി നേതൃത്വം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

അതേ സമയം വിശ്വാസികള്‍ ആഘോഷ ലഹരിയിലാണ്. ദൈവം തന്ന ഈ വലിയ അനുഗ്രഹത്തെ സ്വീകരിക്കാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി കഴിഞ്ഞു. കോച്ചുകളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി രാവിലെ 11 മണിയോടെ വിവിധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്തി തുടങ്ങും. പാര്‍ക്കിംഗ് നിബന്ധനകള്‍ ഏവരും കൃത്യമായി പാലിക്കണമെന്ന് വോളണ്ടിയേഴ്‌സ് അറിയിച്ചിട്ടുണ്ട്. വോളണ്ടിഴേസിന്റെ സേവനം എല്ലാ സമയത്തും ലഭിക്കുന്നതാണ്.