പ്രസ്റ്റണ്‍ ദേവാലയം ഇനി സെന്റ് അല്‍ഫോണ്‍സാ കത്തീഡ്രല്‍: ദേവാലയം തിങ്ങി നിറഞ്ഞ് വിശ്വാസികള്‍ ചരിത്ര പ്രഖ്യാപനം കേട്ടു; പുതിയ കത്തീഡ്രല്‍ ഇനി കരുണയുടെ വാതിലുളള ദേവാലയം

ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രത്തിലും പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായി മാര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇതു വരെ ലങ്കാസ്റ്റര്‍ രൂപതയുടെ കീഴിലായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തെ ഏറ്റെടുത്ത് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലായി ഉയര്‍ത്തി.

പ്രസ്റ്റണ്‍ ദേവാലയം ഇനി സെന്റ് അല്‍ഫോണ്‍സാ കത്തീഡ്രല്‍: ദേവാലയം തിങ്ങി നിറഞ്ഞ് വിശ്വാസികള്‍ ചരിത്ര പ്രഖ്യാപനം കേട്ടു; പുതിയ കത്തീഡ്രല്‍ ഇനി കരുണയുടെ വാതിലുളള ദേവാലയം

പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ദിനങ്ങളിലേയ്ക്ക് ഗ്രേറ്റ് ബിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലും ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രത്തിലും പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായി മാര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇതു വരെ ലങ്കാസ്റ്റര്‍ രൂപതയുടെ കീഴിലായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തെ ഏറ്റെടുത്ത് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലായി ഉയര്‍ത്തി.


ദേവാലയത്തിലും പരിസരങ്ങളിലും തിങ്ങി നിറഞ്ഞ വിശ്വാസികളെ സാക്ഷി നിര്‍ത്തിയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. ലങ്കാസ്റ്റര്‍ രൂപതാ മെത്രാന്‍ മൈക്കിള്‍ ജി കാംബെല്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മറ്റു മെത്രാന്‍മാര്‍, വൈദീകര്‍, ഡീക്കന്‍മാര്‍, സന്ന്യസ്തര്‍, അല്‍മായര്‍, എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു. വൈകീട്ട് ആറു മണിക്ക് കര്‍ദ്ദിനാള്‍ തിരുമേനി നാട മുറിച്ച് കത്തീഡ്രല്‍ ദേവാലയത്തിലേയ്ക്ക് വിശ്വാസികളെ നയിച്ചു. ജോയിന്റ് കണ്‍വീനറും പ്രാദേശിക സംഘാടകനായ റവ: ഫാ: മാത്യു ചൂരപൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദേവാലയ പുനര്‍ സമര്‍പ്പണം നടത്തുകയും കത്തീഡ്രലായി ഉയര്‍ത്തി കൊണ്ടുളള വിഞ്ജാപനം അറിയിക്കുകയും ചെയ്തു. അല്‍ഫോണ്‍സയ്ക്ക് ദേവാലയം സമര്‍പ്പിച്ചു കൊണ്ടുളള ശുശ്രൂഷകള്‍ക്കു ശേഷം വിശുദ്ധയുടെ തിരുസ്വരൂപത്തില്‍ എലക്കാമാല ഉയര്‍ത്തി വണങ്ങി.

തുടര്‍ന്ന് സഭയുടെ ഔദ്യോഗിക സന്ധ്യാ നമസ്‌കാര പ്രാര്‍ത്ഥനയ്ക്ക് ശേഷം കര്‍ദ്ദിനാള്‍ തിരുമേനി തന്നെ നേതൃത്വം നല്‍കി. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കൊടുവില്‍ പിതാവ് തന്റെ വിശ്വാസി അജഗണങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സീറോ മലബാര്‍ സഭയുടെ മിഷന്‍ ചൈത്യനത്തെ കുറിച്ചും യുകെയില്‍ സഭയുടെ തുടക്കവും വളര്‍ച്ചയും അതിനു വേണ്ടി അദ്ധ്വാനിച്ച ആളുകളുമെല്ലാം തിരുമേനിയുടെ പ്രസംഗത്തില്‍ അനുസ്മരിക്കപ്പെട്ടു.
03

തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാനെത്തിയ എല്ലാ രൂപതാധ്യക്ഷന്‍മാരെയും കര്‍ദ്ദിനാള്‍ തിരുമേനി വിശ്വാസികള്‍ക്കു പരിചയപ്പെടുത്തി. യുറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറായി ചുമതലേയല്‍ക്കുന്ന റവ: ഡോ: സ്റ്റീഫന്‍ ചിറപ്പണത്ത് വിശ്വാസികളോട് സംസാരിച്ചു. ലങ്കാസ്റ്റര്‍ രൂപതയിലെ വൈദീക വിദ്യാര്‍ത്ഥികളും നിരവധി ഇംഗ്ലീഷ് വൈദീകരും തദ്ദേശിയരായ വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. വിശിഷ്ടാതിഥികളും വിശ്വാസികളും സ്‌നേഹ വിരുന്നില്‍ പങ്കു ചേര്‍ന്ന ശേഷമാണ് മടങ്ങിയത്. കത്തീഡ്രലായി ഉയര്‍ത്തപ്പെട്ട സെന്റ് അല്‍ഫോണ്‍സാ ദേവാലയം കരുണയുടെ കവാടമുളള ദേവാലയമായി കൂടി ഇനി അറിയിപ്പെടും. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് കൃത്യം 12.00 മണിക്ക് പ്രാര്‍ത്ഥനാ ഗാനങ്ങളോടെ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.