പ്രസ്റ്റണ്‍ മെത്രാഭിഷേകം: യുകെയിലെ ഏറ്റവും വലിയ മലയാളി ആത്മീയ സമ്മേളനത്തിന് എത്തുന്നത് പതിനായിരത്തിലേറേ വിശ്വാസികള്‍

ഇന്ന് പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് പതിനായിരത്തിലേറേ വിശ്വാസികള്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി.

പ്രസ്റ്റണ്‍ മെത്രാഭിഷേകം: യുകെയിലെ ഏറ്റവും വലിയ മലയാളി ആത്മീയ സമ്മേളനത്തിന് എത്തുന്നത് പതിനായിരത്തിലേറേ വിശ്വാസികള്‍

ഫാ:ബിജു കുന്നക്കാട്ട്

ഇന്ന് പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് പതിനായിരത്തിലേറേ വിശ്വാസികള്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. അപൂര്‍വമായി മാത്രം പങ്കെടുക്കാന്‍ പറ്റുന്ന ഈ തിരുക്കര്‍മ്മത്തിലേയ്ക്ക് വരാനായി എല്ലാ സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ബഹു വൈദീകരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ കോച്ചുകളും ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ക്രമീകരിച്ചിരിക്കുന്നു. തങ്ങള്‍ക്ക് സ്വന്തമായി കിട്ടിയ രൂപതയുടെയും മെത്രാന്റെയും കാര്യത്തിലുളള സന്തോഷം മാത്രമല്ലഅപൂര്‍വ്വവും ചരിത്ര പ്രാധാന്യം നിറഞ്ഞതുമായ ഒരു ചടങ്ങില്‍ സംബന്ധിക്കാനുളള താത്പര്യവും ഇതിനു പുറകിലുണ്ട്.


ഉയര്‍ന്നു വന്ന ചില അനാവശ്യ വിവാദങ്ങളുടെ കഴമ്പില്ലായ്മ വിശ്വാസികള്‍ക്ക് ബോധ്യപ്പെട്ടപ്പോള്‍ ആദ്യം മടിച്ചു നിന്നവര്‍ ഇപ്പോള്‍ ഉത്സാഹത്തോടെ മുന്നോട്ടു വന്നിരിക്കുകയാണ്. മുമ്പ് ആവശ്യപ്പെട്ടതില്‍ കൂടുതലായി ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും കൂടുതല്‍ എന്‍ട്രി പാസുകള്‍ ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുന്നുവെന്നാണ് ഇതേ കുറച്ചുളള അന്വേഷണങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ലഭിക്കുന്നുണ്ടെന്നും മെത്രാഭിഷേക കമ്മറ്റിയുടെ സെകര്ട്ടറി റവ: ഫാ:പോള്‍ അരിക്കാട്ട് പറഞ്ഞു. പ്രസ്റ്റണിലും പരിസര പ്രദേശങ്ങളിലുമായി ബന്ധുക്കള്‍ ഉളലവര്‍ നേരത്തെ തന്നെ പ്രസ്റ്റണ്‍ നഗരത്തിലെത്തിയിട്ടുണ്ട്. മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും സഹകാര്‍മ്മികനായ മാര്‍ ജോസഫ് കല്ലറങ്ങാട്ടും മറ്റു മെത്രാന്‍മാരും വൈദീകരും മെത്രാഭിഷേകത്തില്‍ പങ്കെടുക്കാനെത്തിയ നാട്ടില്‍ നിന്നുളള തീര്‍ത്ഥാടകരും യുകെയില്‍ എത്തിച്ചേര്‍ന്നു.


തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാനെത്തുന്ന എല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും ചെയ്യുന്നതിനായി മെത്രാഭിഷേക കമ്മിറ്റി വോളണ്ടിഴേസിന്റെയും പ്രസ്റ്റണ്‍ സ്റ്റോഡിയം സ്റ്റാഫിന്റെയും പോലീസ്, പാരാമെഡിക്കല്‍, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെയും വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മെത്രാഭിഷേക സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്.

Read More >>