മെത്രാഭിഷേകത്തിന് യുകെ ഒരുങ്ങി: സഭയുടെ തലവന്‍ ഇന്നെത്തും;ആലഞ്ചേരി പിതാവിന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കും

മാര്‍ ജോസഫ് സ്രാമ്പലിക്കലിന്റെ മെത്രാഭിഷേകത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കാനും രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനുമായി സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ന് എത്തിചേരും.

മെത്രാഭിഷേകത്തിന് യുകെ ഒരുങ്ങി: സഭയുടെ തലവന്‍ ഇന്നെത്തും;ആലഞ്ചേരി പിതാവിന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കും

ബിജു കുന്നക്കാട്ട്

പ്രസ്റ്റണ്‍ ആസ്ഥാനമാക്കി സീറോ മലബാര്‍ വിശ്വാസികള്‍ക്കായി അുവദിക്കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി നിയുക്തനായിരിക്കുന്ന മാര്‍ ജോസഫ് സ്രാമ്പലിക്കലിന്റെ മെത്രാഭിഷേകത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കാനും രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനുമായി സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ന് എത്തിചേരും. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വൈകിട്ട് 7.30 ന് എത്തിചേരുന്ന സഭാതലവനെ നിയുക്ത മെത്രാന്‍ ജോസഫ് സ്രാമ്പിക്കല്‍, ജനറല്‍ കണ്‍വീനര്‍ റവ: ഡോ: തോമസ് പാറയടിയില്‍ ഡേ:മാത്യു ചൂരപൊയ്കയില്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ഫാ: സജി മലയില്‍ പുത്തന്‍പുരയില്‍, മറ്റു വൈദീകര്‍, കമ്മിറ്റിയംഗങ്ങള്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.


ഇന്ന് രാവിലെ 10 മണിക്ക് നെടുമ്പാശേരിയില്‍ നിന്നാണ് മാര്‍ ആലഞ്ചേരി യുകെയിലേയ്ക്ക് യാത്ര തിരിക്കുന്നത്. കര്‍ദ്ദിനാള്‍ തിരുമേനിയൊടോപ്പം അദ്ദഹത്തിന്റെ സെക്രട്ടറി ഫാ: ഫെബിന്‍ കാഞ്ഞിരത്തുങ്കലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 9 മണിയോടു കൂടി പ്രസ്റ്റണില്‍ എത്തിചേരുന്ന കര്‍ദ്ദിനാള്‍ വിശ്രമത്തിനു ശേഷം ശനിയാഴ്ച ഉച്ച വരെയുളള സമയം പ്രാര്‍ത്ഥനയ്ക്കും മെത്രാന്‍ പട്ടം കൊടുക്കുന്ന ശുശ്രൂഷയുടെ റിഹേഴ്‌സലിനുമായി മാറ്റിവയ്ക്കും. റിഹേഴ്‌സില്‍  ആലഞ്ചേരി പിതാവിനൊപ്പം നിയുക്ത മെത്രാനും പങ്കുചേരും. ഇപ്പോള്‍ പ്രാര്‍ത്ഥനയിലും ആത്മീയ ഒരുക്കത്തിലുമായിരിക്കുന്ന മാര്‍ സ്രാമ്പിക്കല്‍ കര്‍ദ്ദിനാള്‍ തിരുമേനിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തിചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേ സമയം ഈ വിശ്വാസ ആഘോഷത്തിന് പ്രാര്‍ത്ഥനാപൂര്‍വം ഒരുങ്ങുകയാണ്. ഭക്തസഹ്രസങ്ങള്‍ പ്രസ്റ്റണിലും പരിസരത്തുമായി ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമുളളവര്‍ നേരത്തെ എത്തി. തങ്ങളുടെ പ്രിയപ്പെട്ടവരോടോപ്പം ഈ ചടങ്ങുകളില്‍ പങ്കാളിയാകും. ശനിയാഴ്ച കത്തീഡ്രലായി ഉയര്‍ത്തപ്പെടാന്‍ പോകുന്ന പ്രസ്റ്റണ്‍ സെന്റ് അല്‍ഫോണ്‍സ പളളിയില്‍ ഇന്നു വൈകീട്ടും നാളെ വൈകീട്ടും തിരുക്കര്‍മ്മങ്ങളുടെ വിജയത്തിനായി ജാഗരണ പ്രാര്‍ത്ഥനകള്‍ നടത്തും.

തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികനായ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് യുകെ യില്‍ എത്തിയതിനു പിന്നാലെ പാലായില്‍ നിന്നുളള ആദ്യ സംഘം ആളുകള്‍ മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിചേര്‍ന്നു. ഇനിയും കൂടുതല്‍ ആളുകള്‍ എത്തിച്ചേരാനുണ്ടെന്നറിയുന്നു. മെത്രാഭിഷേക ദിനങ്ങള്‍ അടുത്തപ്പോഴേക്കും തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാനായി ഗ്രേറ്റ് ബ്രിട്ടന്റെ എല്ലാ ഭാഗത്തു നിന്നും വമ്പിച്ച ജനപങ്കാളിത്തമുണ്ടാകുമെന്നാണ് അതാതു സ്ഥലത്തുളള വൈദീകര്‍ സംഘാടക സമിതിയെ അറിയിച്ചിരിക്കുന്നത്.

Story by
Read More >>