മാര്‍ സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശനങ്ങള്‍ ഇന്നലെ കൊണ്ടു പൂര്‍ത്തിയായി: വിശ്വാസികളുടെ പ്രതികരണത്തില്‍ ഇടയന് പ്രത്യാശ; ഇനി മൂന്ന് ദിവസം ഏകാന്ത പ്രാര്‍ഥനയില്‍

വെയില്‍സില്‍ ഇന്നലെ നടത്തിയ പര്യടനത്തോടെ മെത്രാഭിഷേകത്തിനുമുമ്പ് നടത്തിയ മാര്‍ സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിക്ക് ശുഭ പര്യവസാനം.

മാര്‍ സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശനങ്ങള്‍ ഇന്നലെ കൊണ്ടു പൂര്‍ത്തിയായി: വിശ്വാസികളുടെ പ്രതികരണത്തില്‍ ഇടയന് പ്രത്യാശ; ഇനി മൂന്ന് ദിവസം ഏകാന്ത പ്രാര്‍ഥനയില്‍

വെയില്‍സില്‍ ഇന്നലെ നടത്തിയ പര്യടനത്തോടെ മെത്രാഭിഷേകത്തിനുമുമ്പ് നടത്തിയ മാര്‍ സ്രാമ്പിക്കലിന്റെ പ്രാഥമിക സന്ദര്‍ശന പരിപാടിക്ക് ശുഭ പര്യവസാനം. സെപ്തംബര്‍ 18ന് മാഞ്ചസ്റ്ററില്‍ വിമാനം ഇറങ്ങിയ അന്നുമുതല്‍ ഒരു ദിവസം പോലും വിശ്രമം എടുക്കാതെ അദ്ദേഹം 15 ദിവസങ്ങള്‍ കൊണ്ട് തന്റെ പുതിയ ശുശ്രൂഷാ മേഖലകളില്‍ പര്യടനം നടത്തി. എല്ലാ വിശുദ്ധ കുര്‍ബാനാ കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ പദ്ധതിയില്ലായിരുന്നതിനാല്‍ പ്രധാന രൂപതാ കേന്ദ്രങ്ങളും അതിനടുത്തുള്ള വി. കുര്‍ബാനാ കേന്ദ്രങ്ങളുമാണ് അദ്ദേഹം സന്ദര്‍ശിച്ചത്.


01തന്റെ പുതിയ ദൗത്യത്തിന് പ്രത്യാശയും ഉന്‍മേഷവും നല്‍കുന്നതായിരുന്നു തന്റെ പതിനഞ്ച് ദിവസത്തെ സന്ദര്‍ശനങ്ങളെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. മിക്ക സ്ഥലങ്ങളിലും അതാതു രൂപതകളിലെ മെത്രാന്‍മാരും വൈദികരും തുടങ്ങി നിരവധി പേര്‍ തങ്ങളുടെ പുതിയ ഇടയനെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. എല്ലാ രൂപതകളിലെയും ഇംഗ്ലീഷ് പിതാക്കന്‍മാരെ കാണാനും അവരോട് ചര്‍ച്ചകള്‍ നടത്താനും സാധിച്ചത് അദ്ദേഹത്തിന്റെ പുതിയ ശുശ്രൂഷയ്ക്ക് ഉറച്ച ഒരു അടിസ്ഥാനം നല്‍കുമെന്ന് വിശ്വാസികളും പ്രത്യാശിക്കുന്നു.

02ഇന്നലെ രാവിലെ കാര്‍ഡിഫില്‍ വച്ച് നിയുക്ത മെത്രാനെ ഫാ.ജോര്‍ജ്ജ് പുത്തൂരാന്‍, ഫാ. ആംബ്രോസ് മാളിയേക്കല്‍ തുടങ്ങിയവരും കാര്‍ഡിഫ്, ഹെരെഫോര്‍ഡ്, ബാരി, നോയൂപോര്‍ട്ട് എന്നിവിടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളും പുതിയ പിതാവിനെ സ്വീകരിച്ചു. മാരിസ്റ്റണില്‍ ഫാ. ജാസണ്‍ ജോണ്‍സ് വിശ്വാസികളോടൊപ്പം മാര്‍് സ്രാമ്പിക്കലിനെ സ്വീകരിച്ചു.

03 പുതുതായി പ്രതിഷ്ഠിക്കപ്പെട്ട മാര്‍ തോമാശ്ലീഹയുടെയും വി.മദര്‍ തെരേസയുടെയും രൂപങ്ങള്‍ മാര്‍ സ്രാമ്പിക്കല്‍ ആശീര്‍വ്വദിച്ചു. തുടര്‍ന്ന് ബ്രക്കത്തില്‍ ഫാ. ജിമ്മി പുളിക്കുന്നേല്‍, എക്സ്റ്ററില്‍ ഫാ. ജൊനാഥന്‍ സ്റ്റുവാര്‍ഡ്സ് എന്നിവരും വിശ്വാസികളും ചേര്‍ന്ന് അവസാന സന്ദര്‍ശന സ്ഥലത്തും ഊഷ്മള സ്വീകരണങ്ങള്‍ നല്‍കി. കഴിഞ്ഞ സെപ്തംബര്‍ 5ന് പൗരോഹത്യം സ്വീകരിച്ച് മാര്‍ സ്രാമ്പിക്കലിന്റെ സെക്രട്ടറിയായി ചുമതലയേറ്റ ഫാ. ഫാന്‍സ്വാപത്തിലും സ്രാമ്പിക്കലിനെ അനുഗമിച്ചിരുന്നു.06


04ഇനി നിയുക്ത ഇടയന് പ്രാര്‍ഥനയുടെ മൂന്ന് നാളുകള്‍. പരസ്യ ജീവിതത്തിനുമുമ്പ് 40 രാവുകളും 40 പകലുകളും പ്രാര്‍ഥനയിലും ഉപവാസത്തിലുമായിരുന്ന ഈശോയെ പോലെ പ്രാര്‍ഥിച്ച്, ആത്മീയമായി തയ്യാറെടുക്കുന്ന പുതിയ ഇടയനുവേണ്ട് എല്ലാവരും ഈ ദിവസങ്ങളില്‍ പ്രാര്‍ഥിക്കണമെന്ന് ജോയിന്റ് കണ്‍വീനര്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ആഹ്വാനം ചെയ്തു.051008