തൃശൂര്‍ മനുഷ്യസംഗമം: ആസാദി ഗാനമായി ഇതാ

ഫാസിസത്തിനെതിരെ തൃശൂരില്‍ നടന്ന മനുഷ്യസംഗമത്തിന്റെ ദൃശ്യങ്ങള്‍ പുഷ്പാവതിയുടെ ആസാദി ഗാനത്തിന്റെ ആല്‍ബത്തിന്റെ രൂപത്തില്‍ യുട്യൂബിലെത്തി.

തൃശൂര്‍ മനുഷ്യസംഗമം: ആസാദി ഗാനമായി ഇതാ

ഫാസിസത്തിനെതിരെ തൃശൂരില്‍ നടന്ന മനുഷ്യസംഗമത്തിന്റെ ദൃശ്യങ്ങള്‍ പുഷ്പാവതിയുടെ ആസാദി ഗാനത്തിന്റെ ആല്‍ബത്തിന്റെ രൂപത്തില്‍ യുട്യൂബിലെത്തി.

കനയ്യകുമാര്‍ ജെഎന്‍യു സമരത്തോടൊപ്പം ആസാദി മുദ്രാവാക്യം മുഴക്കിയതോടെയാണ് ആ സ്വാതന്ത്രത്തിന്റെ മുറവിളി ഇന്ത്യയിലാകെ പരന്നത്.

എറണാകുളത്ത് നടന്ന ആദ്യ മനുഷ്യ സംഗമത്തിനു ശേഷം മാര്‍ച്ച് 26, 27 തിയതികളിലാണ് തൃശൂരിലെ സംഗമം നടന്നത്.

ഫാസിസത്തിനെതിരെ വിവിധ സംഘടനകളേയും വ്യക്തികളേയും ആശയങ്ങളേയും ഒരേപ്ലാറ്റ് ഫോമില്‍ കൊണ്ടുവന്ന സംഗമം നടത്തിയത് പീപ്പിള്‍ എഗൈനിസ്റ്റ് ഫാസിസം എന്ന കൂട്ടായ്മയാണ്.

മനുഷ്യസംഗമത്തിനു ശേഷം അതേ മാതൃകയിലുള്ള സംഗമങ്ങള്‍ നടത്തിവരുകയാണ്. മതസംഘടനകളെ സംഗമത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന പേരില്‍ ഏറെ സംവാദങ്ങള്‍ നടന്നിരുന്നു.

പുഷ്പാവതി സംഗീതം നല്‍കിയ ആസാദി ഗാനം സംഗമത്തില്‍ അവതരിപ്പിച്ചിരുന്നു. സംഗമത്തിന്റെ ഭാഗമായി നടന്ന സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നടത്തമാണ് ആല്‍ബത്തിലെ പ്രധാന ഭാഗം.

പാട്ടും പറച്ചിലും ആട്ടവും വരയും നടത്തവുമെല്ലാമായി സര്‍ഗ്ഗാത്മക സമരത്തിന്റെ മാതൃകയായി മാറിയ മനുഷ്യസംഗമത്തിന്റെ ജീവനുറ്റ നിമിഷങ്ങളാണ് ആല്‍ബത്തിനലുള്ളത്.

https://www.youtube.com/watch?v=96NOAepbxJ0

4.21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പാണ് പീപ്പിള്‍ എഗൈനിസ്റ്റ് ഫാസിസം യുട്യൂബിലൂടെ റിലീസ് ചെയ്തത്.

Read More >>