മാഞ്ചസ്റ്റർ പോരാട്ടത്തിൽ യുണൈറ്റഡിന് ജയം, ക്വാർട്ടർ ബർത്ത് ചെൽസിയെ തോൽപ്പിച്ച് വെസ്റ്റ് ഹാം യുണൈറ്റഡും ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ക്വാർട്ടറിൽ

ജുവാൻ മാറ്റ 54-ആം മിനുറ്റിൽ നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലീഷ് ലീഗ് കപ്പിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ഉജ്ജ്വലവിജയം.

മാഞ്ചസ്റ്റർ പോരാട്ടത്തിൽ യുണൈറ്റഡിന് ജയം, ക്വാർട്ടർ ബർത്ത് ചെൽസിയെ തോൽപ്പിച്ച് വെസ്റ്റ് ഹാം യുണൈറ്റഡും ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ക്വാർട്ടറിൽ

ഓൾഡ് ട്രഫോൾഡ്: ജുവാൻ മാറ്റ 54-ആം മിനുറ്റിൽ നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലീഷ് ലീഗ് കപ്പിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ഉജ്ജ്വലവിജയം.

മറ്റൊരു മത്സരത്തിൽ ചെൽസിയെ വെസ്റ്റ് ഹാം യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യപകുതിയുടെ 11-ആം മിനുറ്റിൽ ക്വയാട്ടെയും രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ആം മിനുറ്റിൽ ഫെർണ്ണാണ്ടസും വെസ്റ്റ് ഹാമിന് വേണ്ടി ചെൽസിയുടെ ഗോൾവല ചലിപ്പിച്ചപ്പോൾ കളിനിറുത്തുന്നതിന് തൊട്ടുമുൻപുള്ള ഇൻജ്വറി ടൈമിൽ കാഹിലിന്റെ വകയായിരുന്നു ചെൽസിയുടെ ആശ്വാസ ഗോൾ.

സണ്ടർലാൻഡിനെതിരെ സതാംപ്റ്റൺ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടി. 66-ആം മിനുറ്റിൽ ബൗഫലിന്റെ വകയായിരുന്നു സതാംപ്റ്റന്റെ വിജയഗോൾ. വിജയത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി.

Story by