മൈക്ക് ഹറാമാണെന്ന് പറഞ്ഞ മുസ്ലീം പണ്ഡിതര്‍ക്ക് ഇന്ന് മൈക്ക് ഇല്ലാതെ ഉറങ്ങാന്‍ കഴിയുന്നില്ല; ഭക്തിക്കെതിരെ നിലപാട് വ്യക്തമാക്കി മാമുക്കോയ

പല പണ്ഡിതരും ആളുകളും പാട്ടുകേള്‍ക്കലും, ഫോട്ടോ എടുക്കലും, മൈക്ക് ഉപയോഗിക്കലുമൊക്കെ ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്. അന്ന് അങ്ങനെ പറഞ്ഞ പണ്ഡിതര്‍ക്ക് ഇന്ന് മൈക്ക് ഇല്ലാതെ ഉറങ്ങാന്‍ കഴിയുന്നില്ല. ഹജ്ജിന് പോകാന്‍ പാസ്പോര്‍ട്ട് വേണം. പാസ്പോര്‍ട്ട് വേണമെങ്കില്‍ അതില്‍ ഫോട്ടോ വേണം. അപ്പോള്‍ ഹറാം ഹലാലായി- മാമുകോയ പറയുന്നു.

മൈക്ക് ഹറാമാണെന്ന് പറഞ്ഞ മുസ്ലീം പണ്ഡിതര്‍ക്ക് ഇന്ന് മൈക്ക് ഇല്ലാതെ ഉറങ്ങാന്‍ കഴിയുന്നില്ല; ഭക്തിക്കെതിരെ നിലപാട് വ്യക്തമാക്കി മാമുക്കോയ

മൈക്ക് ഹറാമാണെന്ന് പറഞ്ഞ മുസ്ലീം പണ്ഡിതര്‍ക്ക് ഇന്ന് മൈക്ക് ഇല്ലാതെ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് നടന്‍ മാമുകോയ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നല്‍കിയ അഭിമുഖത്തിലാണ് മലയാളി മുസ്ലീം ഭക്തിയില്‍ മാമുകോയ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോള്‍ ചില മഹല്ലുകളില്‍ വിവാഹത്തിന് ഗാനമേള നടത്തിയാല്‍ അവരെ ഒറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ പഴയ മലബാര്‍ മുസ്ലിങ്ങളുടെ ചരിത്രം എടുത്ത് പരിശോധിച്ചആ ഇങ്ങനെയൊന്നുമായിരുന്നില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.


പല പണ്ഡിതരും ആളുകളും പാട്ടുകേള്‍ക്കലും, ഫോട്ടോ എടുക്കലും, മൈക്ക് ഉപയോഗിക്കലുമൊക്കെ ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്. അന്ന് അങ്ങനെ പറഞ്ഞ പണ്ഡിതര്‍ക്ക് ഇന്ന് മൈക്ക് ഇല്ലാതെ ഉറങ്ങാന്‍ കഴിയുന്നില്ല. ഹജ്ജിന് പോകാന്‍ പാസ്പോര്‍ട്ട് വേണം. പാസ്പോര്‍ട്ട് വേണമെങ്കില്‍ അതില്‍ ഫോട്ടോ വേണം. അപ്പോള്‍ ഹറാം ഹലാലായി- മാമുകോയ പറയുന്നു. തന്റെ ബാപ്പായും ഉമ്മായും ഉള്‍പ്പെടുന്ന പണ്ടത്തെ സാധുക്കളായ മനുഷ്യര് ഈ പണ്ഡിതന്‍മാര്‍ പറയുന്നത് കേട്ട് എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും മാമുകോയ സൂചിപ്പിക്കുന്നു.

ഭക്തി എന്നു പറഞ്ഞാല്‍ പടച്ചോനുളള നന്ദി പറയലാണെന്നും ലോകം മാറുമ്പോള്‍ നമ്മള്‍ അന്യരായി നില്‍ക്കേണ്ടവരല്ലെന്നും മാമുകോയ പറയുന്നു. അത് പാടില്ല,ഇത് പാടില്ല എന്നുപറഞ്ഞ് നമ്മള്‍ സ്വയം അന്യരാവണ്ട കാര്യമില്ല. യഥാര്‍ത്ഥ ഭക്തി ഉള്ളില്‍ നിന്നും വരേണ്ട ഒന്നാണ്. പണ്ടത്തെ പല വിശ്വാസങ്ങളും അനാചാരങ്ങളാണെന്ന് ഇപ്പം തോന്നുന്നു- അഭിമുഖത്തില്‍ മാമുകോയ പറയുന്നുണ്ട്.

ഓരോ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഇപ്പോള്‍ ഹോള്‍സെയില്‍ ഭക്തിയുണ്ടാക്കുകയാണ്. സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുളളതാണ് ഇപ്പോഴത്തെ ഭക്തി. പ്രസംഗത്തിലൂടെ ഭക്തിയുണ്ടാക്കുന്നതാണ് ഈ കാലത്തെ ഭക്തിറൂട്ടെന്നും മാമുകോയ പറയുന്നു.

Read More >>