പൗലോ, നിങ്ങളല്ലേ കോട്ടയം കൊയ്‌ലോ? പൗലോ കൊയ്‌ലോയിട്ട മലയാളം പോസ്റ്റിനു മലയാളികളുടെ സ്‌നേഹപ്പൊങ്കാല!

നമ്മളെന്തിനാ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിക്കാന്‍ പോണെ, കൊയ്‌ലോ ചേട്ടന്‍ വരെ മലയാളം പഠിച്ചു. ഇനിയിതിനെയങ്ങ് യൂണിവേഴ്‌സല്‍ ലാംഗ്വേജാക്കി കൂടെയെന്ന് മറ്റൊരു ട്രോൾ

പൗലോ, നിങ്ങളല്ലേ കോട്ടയം കൊയ്‌ലോ? പൗലോ കൊയ്‌ലോയിട്ട മലയാളം പോസ്റ്റിനു മലയാളികളുടെ സ്‌നേഹപ്പൊങ്കാല!

സത്യം പറ നിങ്ങളു കോട്ടയത്തൂന്ന് റബ്ബര്‍ വെട്ടാന്‍ പോയ പൗലോച്ചായനല്ലേ- അരുണ്‍ ടോമിയുടെ ചോദ്യം പൗലോ കൊയ്‌ലോയോടാണ്. പടച്ചോനെ ഒരു സിനിമ ഇറങ്ങിയപ്പോഴേയ്ക്കും (കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ) ഇങ്ങള് മലയാളത്തില്‍ പോസ്റ്റാന്‍ തൊടങ്യോന്ന്  തൊട്ടു പിന്നാലെ വന്നു അഖിലിന്റെ കമന്റ്- പൗലോ കൊയ്‌ലോയുടെ പുതിയ പുസ്തകം ചാര സുന്ദരിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കു മുന്‍പ് മലയാളമെത്തുമ്പോള്‍, അദ്ദേഹം ഫേസ്ബുക്കിലിട്ട മലയാളം പോസ്റ്റിനു കീഴെയാണ് മലയാളികളുടെ

സ്‌നേഹപ്പൊങ്കാല- അതും മലയാളത്തില്‍

'ജീവിക്കാന്‍ ശ്രമിച്ചു എന്നതുമാത്രമായിരുന്നു അവള്‍ചെയ്ത ഏക കുറ്റം.... സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്യസാഹിത്യകാരനായ പൗലോ കൊയ്ലോയുടെ തൂലികയില്‍നിന്നും. പാരീസില്‍ കാലുകുത്തുമ്പോള്‍ ചില്ലിക്കാശുപോലും കൈവശമില്ലായിരുന്ന മാതാ ഹരി മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയര്‍ന്നു. നര്‍ത്തകി എന്ന നിലയില്‍ കാണികളെ ഞെട്ടിച്ച മാതാ ഹരി പ്രശസ്തരുടെയും കോടീശ്വരന്‍മാരെയും തന്റെ വിരല്‍ത്തുമ്പുകളില്‍ ചലിപ്പിച്ചു. ലോകത്തെ ത്രസിപ്പിച്ച ആ സാഹസിക ജീവിതം ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിന്‍ കുഴലുകളുടെ മുന്‍പില്‍ ഒടുങ്ങി. വ്യവസ്ഥകളെ ചോദ്യംചെയ്യാന്‍ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നല്‍കേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അനന്യമായ ഭാഷയില്‍ പൗലൊ കൊയ്ലോ വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു 'ദി സ്പൈ' എന്ന നോവലലിലൂടെ..'

14581444_10154463394611211_6375702894809090455_n (1)

ദി സ്പൈ' സെപ്റ്റംബറില്‍ ബ്രസീലിലും നവംബറില്‍ യു.എസിലും നോവല്‍ റിലീസ് ചെയ്യും. ഇന്ത്യയില്‍ പുസ്തകം എത്തുന്നതോടൊപ്പം തന്നെ മലയാള പരിഭാഷയും പ്രസിദ്ധീകരിക്കുകയാണ് പൗലോ കൊയ്ലോയുടെ കൃതികളെല്ലാം മലയാളത്തില്‍ അവതരിപ്പിച്ചിട്ടുള്ള ഡി സി ബുക്സ്. ചാരസുന്ദരി എന്നപേരിലാണ് ഡി സി ബുക്സ് മലയാള പരിഭാഷയിറക്കുന്നത്. കബനി സിയാണ് വിവര്‍ത്തക'- എന്ന പ്രസാധകരുടെ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തിരിക്കുകയാണ് പൗലോ കൊയ്‌ലോ.നമ്മളെന്തിനാ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിക്കാന്‍ പോണെ, കൊയ്‌ലോ ചേട്ടന്‍ വരെ മലയാളം പഠിച്ചു. ഇനിയിതിനെയങ്ങ് യൂണിവേഴ്‌സല്‍ ലാംഗ്വേജാക്കി കൂടെയെന്ന്- അജാസ് അലി. മരിയ ഷറപ്പോവയെ മലയാളം പഠിപ്പിക്കാമെങ്കില്‍ പൗലോ കൊയ്‌ലോയേയും ഞങ്ങ മലയാളം പഠിപ്പിക്കുമെന്ന്- ഷറപ്പോവ പൊങ്കാലയെ ടിനു ഓര്‍മ്മിപ്പിക്കുന്നു. നോണ്‍ മല്ലൂ പേജസില്‍ പൊങ്കാലയ്ക്കു മാത്രം ഉപയോഗിച്ചിരുന്ന ഭാഷയാ, ഇപ്പോ ഇതായി യൂണിവേഴ്‌സല്‍ ലാംഗ്വേജെന്ന്- അബിന്‍ ട്രോളുന്നു. ജോസഫേ കുട്ടിക്ക് മലയാളം അറിയാം- എന്ന ആ ഡയലോഗുമായാണ് പലരും പൗലോ കൊയ്‌ലോയുടെ പോസ്റ്റിനെ സ്വീകരിക്കുന്നത്.

ആല്‍ക്കെമിസ്റ്റ് നോവലിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സിനിമയുടെ പ്രചാരണത്തിനായി പൗലോ കൊയ്‌ലോ കേരളത്തിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.  അന്ന് സിനിമയുട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഇക്കാര്യം പൗലോ കൊയ്‌ലോ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

മറ്റനേകം ഭാഷകകളില്‍ നോവല്‍ ഇറങ്ങുന്നുണ്ടെങ്കിലും മലയാളത്തില്‍ മാത്രമാണ് പോസ്റ്റിട്ടിരിക്കുന്നത്. പൗലോ കൊയ്‌ലോയ്ക്ക് അവിശ്വസിനീയമാം വിധം ആരാധകരുള്ള നാടാണ് മലയാളം.

Story by