ഞാന്‍ താന്‍ മലയാളി ഡാ...

മലയാളിയായിരിക്കുന്നത് ഒരു ചെറിയ സംഭവമല്ല, 'ഇമ്മിണി ബല്യ കാര്യം തന്നെയാണ്!' അതറിയണമെങ്കിൽ ഒരു യാത്ര പോകണം..കേരളം എന്ന തട്ടകം വിട്ടുള്ള ഒരുയാത്ര! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു പരദേശവാസം!

ഞാന്‍ താന്‍ മലയാളി ഡാ...

ഇന്ത്യക്കാരനായിരിക്കുന്നതിൽ ഏറ്റവും മനോഹരമായ കാര്യം വിവിധ സംസ്ക്കാരങ്ങളും, പൈതൃകങ്ങളും പാരമ്പര്യവും സ്വാതന്ത്ര്യത്തോടെ അനുഭവിക്കാൻ കഴിയുന്നതാണ്. അതിൽ തന്നെ ഏറെ മനോഹരമാണ് മലയാളി ആയിരിക്കുക എന്നുള്ളത്.

മലയാളിയായിരിക്കുന്നത് ഒരു ചെറിയ സംഭവമല്ല, 'ഇമ്മിണി ബല്യ കാര്യം തന്നെയാണ്!' അതറിയണമെങ്കിൽ ഒരു യാത്ര പോകണം, സഹ്യനിരകൾക്കപ്പുറത്തേക്കുള്ള ഒരു യാത്ര.. കേരളം എന്ന തട്ടകം വിട്ടുള്ള ഒരുയാത്ര! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു പരദേശവാസം!


അവിടെ ആളുകൾ നമ്മളെ മല്ലൂസ് എന്ന് കളിയാക്കി വിളിച്ചെന്നിരിക്കാം, അത് പക്ഷെ അസൂയ കൊണ്ടായിരിക്കാൻ മാത്രമേ തരമുള്ളൂ. കാരണം അവർ പോലും സമ്മതിക്കുന്ന ചില കാര്യങ്ങളുണ്ട് മല്ലൂസിനിടയിൽ! ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാത്രം കാണാൻ കഴിയുന്ന ചിലത്.

നമ്മളെ പറ്റി മറുനാട്ടുകാർ പറയുന്ന ചില ഗോസിപ്പുകൾ...

1) ഇത്തിരി എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കണോ? തൊട്ടടുത്തുള്ള മല്ലുവിന്‍റെ വീടുമായി നല്ലൊരു ബന്ധം സ്ഥാപിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. എരിവും പുളിയും മാത്രമല്ല, മറ്റൊരു കൂട്ടര്‍ക്കും ഉണ്ടാക്കാന്‍ അറിയാത്ത എത്ര വിഭവങ്ങളുടെ കലവറയായിരിക്കുമെന്നോ ഇക്കൂട്ടര്‍.

kappa-700x357

തേങ്ങ ഇവരുടെ വീക്ക്നെസ്സ് ആണെന്ന് തോന്നുന്നു..തിരുമ്മുന്നു,അരയ്ക്കുന്നു..എന്ന് വേണ്ടാ..എന്തെല്ലാം വിഭവങ്ങള്‍ അവര്‍ ഒരു ചെറു തേങ്ങ കൊണ്ടുണ്ടാക്കുമെന്നോ?

2) ഇന്ത്യന്‍ സിനിമയെന്നാല്‍ മലയാള സിനിമയാണ്. അതില്‍ ഒരു കഥയുണ്ടാകും തീര്‍ച്ച! സിനിമ എന്താണെന്ന് അറിയാവുന്ന കലാകാരന്മാരും അവര്‍ക്കുണ്ട്. അതല്ലേ അവരുടെ പല ചിത്രങ്ങളും പിന്നീട് ബോളിവുഡ് റീമേക്ക് ചെയ്യുന്നത്.

3) അവര്‍ തീവ്രമായ ആവേശമുള്ളവരാണ്, ആത്മാര്‍ത്ഥതയും! അതറിയണമെങ്കില്‍ സംഭാഷണത്തില്‍ ഒന്നു മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ കളിയാക്കി നോക്കു..വിവരമറിയും!

4) അവരുടെ ഇംഗ്ലീഷ് ഭാഷാ ഉച്ചാരണം ഞങ്ങള്‍ കളിയാക്കാറുണ്ടെങ്കിലും അവരുടെ ഭാഷാജ്ഞാനം സമ്മതിക്കാതെ വയ്യ. ഇത്രകണ്ട് ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കുന്ന മറ്റൊരു കൂട്ടരുണ്ടോ? സംശയമാണ്!


5) മല്ലുവിനെ വെള്ളമടിയില്‍ തോല്‍പ്പിക്കാനാവില്ല മക്കളെ! മീനുകളെ പോലെയാണ് അവര്‍..എത്ര വേണെമെങ്കിലും ഉള്ളിലാക്കും, ഒരു മടിയുമില്ലാതെ. ഞാനും എന്‍റെ സുഹൃത്തും കൂടി ഒരിക്കല്‍ ഒന്നു 'മിനുങ്ങി'. എന്‍റെ ബോധം മറയുമ്പോഴും അവന്‍ ഒരു കുലുക്കവുമില്ലാതെ പിന്നെയും ഗ്ലാസ്‌ നിറയ്ക്കുന്നുണ്ടായിരുന്നു. നമിച്ചണ്ണാ..നമിച്ചു!

6) മല്ലുസ് പൊതുവേ സമാധാനകാംക്ഷികളാണ്. അവര്‍ മണ്ടന്മാരല്ല..

7) അവര്‍ ഫുട്ബോള്‍ പ്രേമികളാണ്. സ്വന്തം ക്ലബിന് വേണ്ടി അവര്‍ എത്ര നേരം വേണെമെങ്കിലും വാദിക്കും.

8) ആതിഥേയ മര്യാദകള്‍ അവരെ കണ്ടു പഠിക്കണം. കേരളത്തില്‍ എത്തിയാല്‍ അവരുടെ വീട് സന്ദര്‍ശിക്കാതെ പോയാല്‍ പിന്നെ പരിഭവിക്കാന്‍ മറ്റൊരു കാരണം വേണ്ടാ.

9) വിരുന്നുകാരെ സല്‍ക്കരിക്കാന്‍ നിശ്ചയമായും അവരുടെ പക്കല്‍ ഏത്തക്കായ ഉപ്പേരിയുണ്ടാകും. ഒന്നും മടിക്കേണ്ട..കഴിച്ചോളൂ..ക്റും..മ്റും..നല്ല കടുപ്പത്തില്‍ ഒരു ചായയും ഒപ്പമുണ്ടാകും.

mallu chaya ചായ

10) ഉച്ചഭക്ഷണത്തിന് മല്ലുസിന്റെ വീട്ടിലെത്തിയാല്‍ പെട്ടു മോനെ..പെട്ടു! (ചമ്മന്തിപ്പൊടി എന്നൊരു ഐറ്റം കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട..)
കഴിപ്പിച്ചു, കഴിപ്പിച്ചു അവര്‍ ഒരു വഴിക്കാക്കും, പ്രത്യേകിച്ചു അവിടെ സ്ത്രീകള്‍ ഉണ്ടെങ്കില്‍!

11) സ്വര്‍ണ്ണമണിയാത്ത മല്ലുവിനെ കണ്ടിട്ടുണ്ടോ? പ്രയാസമാണ്. ജനനം മുതല്‍ മരണം വരെയുള്ള ചടങ്ങുകള്‍ അവര്‍ സ്വര്‍ണ്ണത്തില്‍ മുക്കിയെടുക്കും.

12) ബീഫിനോട് ഇവര്‍ക്കുള്ള സ്നേഹം അവര്‍ണ്ണനീയമാണ്. അനശ്വരവും അഗാധവുമായ ഒരു പ്രേമം പോലെയാണ് അത്!

13) എനിക്ക് ചില മല്ലു സുഹൃത്തുക്കള്‍ ഉണ്ട്. പ്രാക്കറ്റിക്കലായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും നന്നായി അറിയാവുന്നവര്‍!

14) ആഢ്യത്തം നിറഞ്ഞ സുന്ദരികള്‍ അവര്‍ക്കിടയില്‍ ഉണ്ട്. പ്രത്യേകിച്ച് കേരളാ സാരിയുടുത്ത വരുന്ന അവരെ കണ്ടാലുണ്ടെല്ലോ..എന്‍റെ അമ്മോ..പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാന്‍ കൂടി കഴിയില്ല...

kerala saree

15) ഇവരുടെ സംസ്കാരം അംഗീകരിക്കേണ്ടത് തന്നെ. അമ്മയെയും പെങ്ങളെയും കണ്ടാല്‍ തിരിച്ചറിയാനുള്ള വിവേകം മിക്ക മല്ലുസിനും ഉണ്ട്.


16) മറ്റുള്ളവരെ അപേക്ഷിച്ചു മല്ലുസുമായി ഇടപെടാന്‍ നല്ലതാണ്. അധിക തലക്കനം ഇക്കൂട്ടര്‍ക്ക് കാണില്ല.

17) സാധാരണയായി ഒരു മല്ലുവിന് അവിടെയുള്ള മറ്റു എല്ലാ മല്ലുസിനെ കുറിച്ചും നല്ല അറിവുണ്ടായിരിക്കും. അവരുടെ മല്ലു കണക്ഷന്‍സ് അത്ര ശക്തമാണ്. പേരും മേല്‍വിലാസവും മാത്രമല്ല, അവരെക്കുറിച്ചുള്ള അത്യാവശ്യം ഗോസിപ്പും ലഭിക്കും.

18) ഒരു ചെറിയ സംശയം- ഇവര്‍ എങ്ങനെയാണ് ഈ ബട്ടന്‍സും ബെല്‍ട്ടും ഒന്നുമില്ലാതെ മുണ്ട് എന്ന തുണി കഷണത്തില്‍ ഇത്ര ഭംഗിയായി കയറിപ്പറ്റുന്നത്? എന്നിട്ട് അത് മടക്കി കുത്തുകയും കൂടി ചെയ്യും..  അവരുടെ ആത്മവിശ്വാസം സമ്മതിക്കാതെ തരമില്ല!

mundu malayali

19) നിങ്ങള്‍ക്ക് ഗള്‍ഫില്‍ നിന്ന് എന്തെങ്കിലും വേണം എന്നുണ്ടോ? മല്ലുസിനോട് പറയുകയേ വേണ്ടു. ഒന്നുങ്കില്‍ അവര്‍ ഗള്‍ഫില്‍ നിന്ന് തന്നെ അത് എത്തിച്ചു തരും, ഇല്ലെങ്കില്‍ കൊച്ചി ലുലു മാളില്‍ നിന്നെങ്കിലും വാങ്ങി തരും. ഉറപ്പ്!

മലയാളി ആയിരിക്കുന്നത് നല്ലതാണ്..അല്ലെ? ഇനി മല്ലു എന്ന് കളിയാക്കി വിളിക്കുന്ന ഗഡിയുടെ മുഖത്ത് നോക്കി ധൈര്യമായി പറയു..
ഞങ്ങള്‍ ഇങ്ങനാണ് ഭായ്..അതിനെന്താണ് ഭായ്?

Inputs: ScoopWhoop

Read More >>