മലപ്പുറത്ത് രണ്ടാമനമ്മയുടെ ക്രൂരത; നാലു പിഞ്ചു കുഞ്ഞുങ്ങളെ വീടിനു പുറത്താക്കി വാതിലടച്ചു

കുഞ്ഞുങ്ങളെ പുറത്താക്കി രണ്ടാനമ്മ വാതില്‍പൂട്ടിപോയി; തെരുവിലായ കുട്ടികളെ ചൈല്‍ഡ് ലൈന്‍ കസ്റ്റഡിയിലെടുത്തു

മലപ്പുറത്ത് രണ്ടാമനമ്മയുടെ ക്രൂരത; നാലു  പിഞ്ചു കുഞ്ഞുങ്ങളെ വീടിനു പുറത്താക്കി വാതിലടച്ചു
മലപ്പുറം: കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയൊരു ക്രൂരതയുടെ കഥയാണിപ്പോള്‍ മലപ്പുറത്ത് നിന്ന് പുറത്തുവന്നിരിക്കുന്നത്.  തിരൂര്‍ കൂട്ടായില്‍ രണ്ടാനമ്മ കുട്ടികളെ  പുറത്താക്കി വീട് പൂട്ടിയിട്ട്  സ്ഥലം വിട്ടതോേെട മൂന്ന് മൂതല്‍ പതിനാല് വയസ് വരെ പ്രായമുള്ള  നാല് കുട്ടികളാണ് തെരുവിലായത്.  വീട്ടുപൂട്ടി രണ്ടാനമ്മ റഷീദയാണ്  സ്വന്തം വീട്ടിലേക്ക് പോയത്. കുട്ടികളുടെ പിതാവ് തിരൂര്‍ കൂട്ടായി മൂന്നിടിക്കല്‍ അബ്ബാസ് വിദേശത്തായതിനാല്‍  രണ്ടാനമ്മ റഷീദക്കൊപ്പമാണ്  കുട്ടികള്‍ കഴിയുന്നത്.

മൂന്നും എഴും വയസുള്ള സഹദ്, അല്‍ഫാസ്, 13 ഉം 14 ഉം വയസുള്ള ഹര്‍ഷില്‍, അമീന്‍ എന്നിവരെയാണ് രണ്ടാനമ്മ വീടിന് പുറത്താക്കി വാതില്‍പൂട്ടിപ്പോയത്. കുട്ടികളുടെ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും വീടിന് പുറത്തെറിഞ്ഞ ശേഷമാണ് ഇവരം ഇറക്കി വിട്ടത്.  രണ്ട് ദിവസമായി കുട്ടികള്‍ തെരുവില്‍ അലയുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ഭക്ഷണം ലഭിക്കാത്തതിനാല്‍ കുട്ടികള്‍ ഏറെ ക്ഷീണിതരായി കാണപ്പെട്ടിരുന്നു.

രണ്ടാനമ്മ റഷീദ  മക്കളെ സ്ഥിരമായി പീഡിപ്പിച്ചിരുന്നതായും ഭക്ഷണംപോലും നല്‍കാതെ പട്ടിണിക്കിട്ടതായും കുട്ടികള്‍ മൊഴി നല്‍കി. രണ്ട് വര്‍ഷം മുമ്പാണ് ഇവരുടെ ഉമ്മ സലീന മരണപ്പെട്ടത്. തുടര്‍ന്ന പിതാവ് റഷീദയെ വിവാഹം കഴിക്കുകയായിരുന്നു. സ്വന്തം മക്കളെ കൂട്ടിയാണ് രണ്ടാനമ്മ അവരുടെ വീട്ടലേക്ക് പോയത്. രണ്ടാനമ്മയെ അറസ്റ്റ് ചെയ്യാന്‍ ചൈല്‍ഡ് ലൈന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.