മൃതദേഹങ്ങളോട് അനാദരവ്; മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള പത്തിലധികം മൃതദേഹങ്ങള്‍ അലക്ഷ്യമായി കുഴിയില്‍ത്തള്ളിയ നിലയില്‍; ആശുപത്രിക്കെതിരെ കേസ്

എംഎംസി ബോയ്‌സ് ഹോസ്റ്റലിന്റെ പിറക് വശത്ത് നിന്ന് മൃതദേഹത്തിന്റെ തലയോട്ടി പട്ടികള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൂന്ന് മീറ്ററിലധികം ആഴമില്ലാത്ത കുഴിയില്‍ നിന്ന് പത്തിലധികം മൃതദേഹങ്ങള്‍ പുറത്തെടുത്തു.

മൃതദേഹങ്ങളോട് അനാദരവ്; മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള പത്തിലധികം മൃതദേഹങ്ങള്‍ അലക്ഷ്യമായി കുഴിയില്‍ത്തള്ളിയ നിലയില്‍; ആശുപത്രിക്കെതിരെ കേസ്

കോഴിക്കോട്: മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കാതെ ജനവാസകേന്ദ്രത്തില്‍ കൂട്ടത്തോടെ കുഴിയിലിട്ട് മൂടിയ സംഭവത്തില്‍ അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മെഡിക്കല്‍ കോളജിനെതിരെ (എംഎംസി) പൊലീസ് കേസെടുത്തു.

നൂറിലധികം കുടുംബങ്ങള്‍ തമാസിക്കുന്ന മൊടക്കല്ലൂര്‍ മലയിലാണ് എംഎംസി പ്രവര്‍ത്തിക്കുന്നത്.

എംഎംസി ബോയ്‌സ് ഹോസ്റ്റലിന്റെ പിറക് വശത്ത് നിന്ന് മൃതദേഹത്തിന്റെ തലയോട്ടി പട്ടികള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൂന്ന് മീറ്ററിലധികം ആഴമില്ലാത്ത കുഴിയില്‍ നിന്ന് പത്തിലധികം മൃതദേഹങ്ങള്‍ പുറത്തെടുത്തു.

deadbodies-1

ഈയടുത്ത ദിവസങ്ങളിലെപ്പോഴോ ആണ് മൃതദേഹങ്ങള്‍ കുഴിയില്‍ തള്ളിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപവാസികളുടെ പരാതിയെത്തുടര്‍ന്നാണ് എംഎംസിക്കെതിരെ കേസെടുത്തത്. എംഎംസിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് കൊണ്ടുവന്ന മൃതദേഹം ആവശ്യം കഴിഞ്ഞശേഷം കുഴിയിലിട്ട് മൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി ഉപയോഗിക്കുന്ന മൃതദേഹങ്ങളുടെ ചില ഭാഗങ്ങൾ ക്യാമ്പസിൽത്തന്നെയാണ് സംസ്കരിച്ചതെന്ന് എംഎംസി ആശുപത്രി മാനേജർ സുനീഷ് കുമാർ നാരദാന്യൂസിനോട് പറഞ്ഞു. ഇത് സാധാരണ നിലയിൽ ചെയ്യുന്നതാണെന്നും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറില്ലെന്നും അദേഹം പറഞ്ഞു.

കൊയിലാണ്ടി തഹസില്‍ദാറുടേയും ബാലുശ്ശേരി എസ്‌ഐ യുടേയും സാന്നിധ്യത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിശോധന തുടര്‍ന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതിനും ജനവാസകേന്ദ്രത്തില്‍ അലക്ഷ്യമായി തള്ളിയതിനും എംഎംസിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുറത്തെടുത്ത മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി.

Read More >>