കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന മട്ടാഞ്ചേരിയിലെ മഖ്ദൂം മഖാം

പൊന്നാനിയിലെ മഖ്ദൂമുമാരുടെ പിതാമഹനും വത്സലപുത്രിയും അന്തിയുറങ്ങുന്നതാണ് മട്ടാഞ്ചേരിയിലെ മഖ്ദൂം മഖാം.

കായൽപട്ടണത്തുനിന്ന് മട്ടാഞ്ചേരി വഴിയാവാം മഖ്ദൂം കുടുംബം പൊന്നാനിയിലെത്തിയിട്ടുണ്ടാവുക എന്നതിന് മട്ടാഞ്ചേരിയിലെ മഖ്ദൂം പിതാമഹന്മാരുടെ കബറിടം തെളിവേകുന്നു.

പൊന്നാനിയിലെ മഖ്ദൂമുമാരുടെ പിതാമഹനും വത്സലപുത്രിയും അന്തിയുറങ്ങുന്നതാണ് മട്ടാഞ്ചേരിയിലെ മഖ്ദൂം മഖാം. അവഗണിക്കപ്പെട്ട നിലയിലുള്ള ആ ചരിത്ര ശേഷിപ്പ് ഇന്നു സംരക്ഷിക്കുന്നത് തൊട്ടടുത്ത ഒരു ദരിദ്രകുടുംബമാണ്. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഭക്തർ ഇന്നും അവിടെയെത്താറുണ്ട്.

മഖ്ദൂം രചിച്ച ഗ്രന്ഥങ്ങളുടെ പട്ടികയും പ്രവാചകന്റെ മക്കയിലെ അവസാന പ്രസംഗത്തിന്റെ മലയാള വിവർത്തനവും അവിടെ തൂക്കിയിട്ടുണ്ട്. ഗ്രന്ഥങ്ങളിൽ മഖ്ദൂമിന്റെതായി പല തസവുഫ് ഗ്രന്ഥങ്ങളും കാണാം. സൂഫി ജ്ഞാനത്തിന്റെ താക്കോലുകളാണ് തസവുഫ്. പൊന്നാനിയിൽ 1485 ൽ പള്ളി സ്ഥാപിച്ച മഖ്ദൂം ഒന്നാമന്റെതായും സൂഫിജ്ഞാന ഗ്രന്ഥങ്ങൾ ധാരാളമുണ്ട്.

Read More >>