അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്; ജേക്കബ് തോമസിനെതിരെ കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതികാരബുദ്ധിയോടെ പെരുമാറുന്നെന്നടക്കം ജേക്കബ് തോമസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്;  ജേക്കബ് തോമസിനെതിരെ കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കിതിരുവനന്തപുരം: വാറണ്ടില്ലാതെ വിജിലന്‍സ് തന്റെ  വീട്ടില്‍ നടത്തിയ റെയ്‌ഡിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ കെഎം എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കാതെ നടത്തിയ റെയ്‌ഡ് തന്നെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കെഎം എബ്രഹാം കൊടുത്ത പരാതിയില്‍ ആരോപിക്കുന്നു. പ്രതികാര ബുദ്ധിയോടെ പെരുമാറുന്നെന്നടക്കം ജേക്കബ് തോമസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.


ഇന്നലെ രാവിലെയാണ് വിജിലന്‍സ് ഉദ്ദ്യോഗസ്ഥര്‍, കെ.എം എബ്രഹാമിന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധന നടത്തിയത്. തങ്ങള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നും മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഇത് ചെയ്യുന്നതെന്നും റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥര്‍ കെഎം എബ്രഹാമിന്‍റെ ഭാര്യയെ അറിയിക്കുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാനകേസില്‍ കെഎം എബ്രഹാമിനെതിരെ വിജിലന്‍സ് കോടതിയാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. പരാതിക്ക് ശേഷം സ്വത്തുവിവരങ്ങള്‍ കൂടുതല്‍ സമര്‍പ്പിച്ചിട്ടും വീട്ടിലെത്തി പരിശോധിച്ചതിലുള്ള അമര്‍ഷം കെ.എം എബ്രഹാം നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഇന്നലെ നടന്നത് റെയ്‌ഡല്ലെന്നും കെട്ടിടത്തിന്റെ അളവെടുക്കുക മാത്രമാണുണ്ടായതെന്നുമാണ് വിജിലന്‍സിന്‍റെ ഔദ്യോഗിക വിശദീകരണം.

Read More >>