പൊന്നാനിയുടെ പൗരാണിക ചരിത്രം

കൊടുങ്ങല്ലൂരും പൊന്നാനിയും തമ്മിലെ ജലപാത ചരക്കുകളുടെ സുഗമ കൈമാറ്റത്തിനുതകുന്നതാണ് ഇപ്പോഴും.

ആദ്യമായി അറബികളുടെ പൊൻപണം വന്ന സ്ഥലമായതുകൊണ്ടാണ് പൊന്നാനിക്ക് ആ പേരു വന്നതെന്ന് സ്ഥലനാമചരിത്രം പറയുന്നു. പൊന്നാന നടന്ന നാട്!

പൗരാണിക തുറമുഖങ്ങളിലൊന്നായ ടിൻഡിസ് പൊന്നാനിയുൾപ്പെടുന്ന പ്രദേശത്താണെന്നു കരുതുന്നവരുണ്ട്. കൊടുങ്ങല്ലൂരിനടുത്തെ മുസിരിസ് തുറമുഖം കഴിഞ്ഞാൽ ടിൻഡിസ് ആണ് അക്കാലത്തെ കടൽ വ്യാപാരത്തിൽ പേരെടുത്തത്. സംഘകാല കൃതികളിൽ ടിൻഡിസിനെക്കുറിച്ച് പരാമർശമുണ്ട്. ('ടിൻഡിസിലെ പരൽമീനുകളെപ്പോലെയാണ് നിന്റെ കണ്ണുകൾ' എന്ന് പ്രേമഭാജനത്തോട് അകം കൃതികളിലൊന്ന്)

കൊടുങ്ങല്ലൂരും പൊന്നാനിയും തമ്മിലെ ജലപാത ചരക്കുകളുടെ സുഗമ കൈമാറ്റത്തിനുതകുന്നതാണ് ഇപ്പോഴും. അഴിമുഖത്തു വന്നുചേർന്ന കപ്പലുകൾ ഇവിടെ വ്യാപാരത്തോടൊപ്പം സംസ്കാര ശേഷിപ്പുകളുമുണ്ടാക്കി.

പൗരാണികകാലം തൊട്ടുള്ള പൊന്നാനിയുടെ തുറമുഖ ചരിത്രം ഇസ്ലാമിന്റെ വരവോടെ ശക്തിപ്പെട്ടുവെന്ന് ചരിത്രകാരന്മാർ കരുതുന്നു.

Read More >>