ഏഷ്യാനെറ്റ് ന്യൂസില്‍ ഇനി ദേശസ്നേഹമുള്ളവർ മതി; ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം പുറത്തായി

ചെയര്‍മാന്റെ രാഷ്ട്രീയ ആശയങ്ങളോട് യോജിക്കുന്നവരെയും വലതുപക്ഷ നിലപാടുള്ളവരെയും സൈന്യത്തോട് അനുകൂല സമീപനം ഉള്ളവരെയും മാത്രം നിയമിച്ചാല്‍ മതിയെന്നാണ് ഇമെയിലിലൂടെ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസില്‍ ഇനി ദേശസ്നേഹമുള്ളവർ മതി; ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം പുറത്തായി

ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെ താന്‍ ചെയര്‍മാനായിരിക്കൃുന്ന സ്ഥാപനങ്ങളില്‍ ഇനിമുതല്‍ ദേശസ്നേഹമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് രാജീവ് ചരന്ദശേഖരന്റെ നിര്‍ദ്ദേശം. രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശ പ്രകാരം ജുപ്പീറ്റര്‍ കാപ്പിറ്റല്‍ കമ്പനി സിഇഒ അമിത് ഗുപ്ത നിയമനങ്ങള്‍ക്ക് എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് ഇമെയിലാണ് പ്രസ്തുത നിര്‍ദേശം നല്‍കിയത്. ന്യുസ് ലോണ്‍ട്രിയാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ കമ്പനിയുടെ ഇ-മെയിലുകളും അരവര്‍ പുറത്തുവിട്ടിട്ടുണ്ട്.


എന്നാല്‍ നിര്‍ദേശത്തോട് എതിര്‍പ്പ് ഉയര്‍ന്നതോടെ ഇത് കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് വിശദീകരണവുമായി ജൗപ്പിറ്റര്‍ കാപ്പിറ്റല്‍, കമ്പനി രംഗത്തെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണ് ഇക്കാര്യത്തില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ചെയര്‍മാന്റെ രാഷ്ട്രീയ ആശയങ്ങളോട് യോജിക്കുന്നവരെയും വലതുപക്ഷ നിലപാടുള്ളവരെയും സൈന്യത്തോട് അനുകൂല സമീപനം ഉള്ളവരെയും മാത്രം നിയമിച്ചാല്‍ മതിയെന്നാണ് ഇമെയിലിലൂടെ വ്യക്തമാക്കുന്നത്. രാജീവ് ചന്ദ്രശേഖന്റെ ഉടമസ്ഥതയിലുള്ളതാണ് ബംഗളൂരു ആസ്ഥാനമായുള്ള ജുപ്പീറ്റര്‍ കാപ്പിറ്റല്‍ കമ്പനി.

രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതിയുള്ള ഏഷ്യാനെറ്റ് ന്യൂസ്, കന്നട വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവയുടെ എഡിറ്റോറിയല്‍ തലവന്മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചെയര്‍മാന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കുന്നവരെ മാത്രമേ നിയമിക്കാവൂ എന്ന് നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നു.

കര്‍ണാടകത്തില്‍നിന്ന് ബിജെപി നോമിനിയായി രാജ്യസഭയിലെത്തിയ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായി കഴിഞ്ഞ മാസം അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യ പാക് അധീന കാശ്മീരില്‍ കടന്നുകയറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിന് ഒരാഴ്ച മുമ്പ് (2016 സെപ്തംബര്‍ 21) ആണ് എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് ഇ-മെയില്‍ അറിയിപ്പ് കിട്ടിയിരിക്കുന്നത്. എഡിറ്റോറിയില്‍ നിയമനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എന്ന് വ്യക്തമാക്കികൊണ്ടുതന്നെയായിരുന്നു ഇ-മെയിലുകളെല്ലാം.

ആദ്യ മെയില്‍ കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് തൊട്ടടുത്ത ദിവസം തന്നെ ഗുപ്ത മറ്റൊരു ഇ മെയില്‍ കൂടി അയച്ചിരുന്നു. ആദ്യ മെയില്‍ കിട്ടിയപ്പോള്‍ ചില എഡിറ്റര്‍മാര്‍ എതിര്‍പ്പ് അറിയിച്ച പശ്ചാത്തലത്തിലാണ് പിറ്റേന്ന് തിരുത്ത് നല്‍കിയതെന്നാണ് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. നിര്‍ദേശം പരിഗണിക്കേണ്ടതില്ലെന്നും ഇ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് ജുപ്പീറ്റര്‍ കാപ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അതിന് നല്‍കിയ വിശദീകരണം.

Read More >>